Tuesday December 06, 2016
Latest Updates

വര്‍ക്കി എന്റെ അച്ഛനല്ല…തര്‍ക്കം തീര്‍ക്കാതെ സിനിമാ നടി ലിസിയും പാവംഒരു അച്ഛനും !

വര്‍ക്കി എന്റെ അച്ഛനല്ല…തര്‍ക്കം തീര്‍ക്കാതെ സിനിമാ നടി ലിസിയും പാവംഒരു അച്ഛനും !

കൊച്ചി :അച്ഛനും മകളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്.ഇത്രയും നാള്‍ അച്ഛനായി കരുതിയിരുന്ന നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ ഡി വര്‍ക്കി തന്റെ അച്ഛനല്ല എന്നാണ് ചലച്ചിത്ര താരം ലിസിയുടെ ആരോപണം.
തന്റെ അച്ഛന്റെ പേര് വര്‍ക്കി എന്നല്ല ജോര്‍ജ്ജ് എന്നാണെന്നാണ് ലിസി പറയുന്നത്. അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത് ജോര്‍ജ് എന്നാണ്. 
സര്‍ട്ടിഫിക്കറ്റുകളിലും അച്ഛന്റെ പേര് ജോര്‍ജ് എന്നാണ്. വര്‍ക്കി തന്റെ അച്ഛനാണെങ്കില്‍ അത് ഇദ്ദേഹം ആദ്യം തെളിയിക്കട്ടെ. ഇത്രയും കാലമായി താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ചെലവിന് കൊടുക്കുന്നത് എന്നാണ് ലിസിയുടെ ചോദ്യം. താന്‍ ജനിച്ചതോടെ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയതാണ് അച്ഛനെന്നും ലിസി പറയുന്നു. 

എന്നാല്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാണ് എന്ന കാര്യം പോലും തന്നോട് ലിസി പറഞ്ഞിരുന്നു എന്നാണ് വര്‍ക്കി ഓര്‍മിക്കുന്നത്. പിതാവിന് പ്രതിമാസം 5500 രൂപ നല്‍കണമെന്ന് ലിസിയോട് മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷ് ഉത്തരവിട്ടിരുന്നെങ്കിലും ഇത് പാലിക്കാന്‍ ലിസി തയ്യാറായിരുന്നില്ല. 

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന വര്‍ക്കിക്ക് പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ എന്ത് കാരണത്തിലാണ് താന്‍ വര്‍ക്കിക്ക് പണം കൊടുക്കേണ്ടത് എന്ന മറുചോദ്യമാണ് ലിസിക്ക് ചോദിക്കാനുള്ളത്. തന്നെ വളര്‍ത്തിയത് അമ്മയാണ്. താന്‍ ജനിച്ചതോടെ ഞങ്ങളെ ഉപേക്ഷിച്ച് പോയ ആളാണ് അച്ഛന്‍. എന്നാല്‍ വര്‍ക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്. അനുജന്‍ ബാബുവിനോടൊപ്പമാണ് വര്‍ക്കി ഇപ്പോള്‍ താമസിക്കുന്നത്

Scroll To Top