Thursday August 17, 2017
Latest Updates

ഇനി വീട്ടില്‍ ഇരുന്നാല്‍ മതി,പിസയോടൊപ്പം ‘സാധനവും’ വീട്ടിലെത്തും; അയര്‍ലണ്ടില്‍ എവിടെയും മദ്യം വിതരണം ചെയ്യാന്‍ തയാറായി ഡെലിവറി കമ്പനി

ഇനി വീട്ടില്‍ ഇരുന്നാല്‍ മതി,പിസയോടൊപ്പം ‘സാധനവും’ വീട്ടിലെത്തും; അയര്‍ലണ്ടില്‍ എവിടെയും മദ്യം വിതരണം ചെയ്യാന്‍ തയാറായി ഡെലിവറി കമ്പനി

ഡബ്ലിന്‍:ഭക്ഷണത്തിനൊപ്പം ഇനി മദ്യവും വീട്ടില്‍ കൊണ്ടുവന്ന് വിതരണം ചെയ്യാന്‍ ഡെലിവറി സര്‍വീസ് കമ്പനിയായ ‘ഡെലിവറൂ.’ ആവശ്യക്കാര്‍ക്ക് ഇനിമുതല്‍ ബിയര്‍, വൈന്‍ എന്നിവയും ഓര്‍ഡര്‍ പ്രകാരം വീട്ടില്‍ എത്തിച്ചു നല്‍കും. അതേസമയം 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ സര്‍വീസ് ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ബാഗട്ട് സ്ട്രീറ്റ് വൈന്‍സ്, ഫ്രെഷ് സൂപ്പര്‍ മാര്‍ക്കറ്റ്, ഗോള്‍വേ ബേ ബ്രൂവറി എന്നിവിടങ്ങളില്‍ മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. ഡബ്ലിനിലും. കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും മാത്രമേ സര്‍വീസ് ഇപ്പോള്‍ ലഭ്യമാകൂ.പിന്നീട് സര്‍വീസ് വ്യാപിപ്പിക്കും. ‘ഡെലിവറൂ’വിന്റെ ആപ്പ് വഴിയും ഓര്‍ഡര്‍ നല്‍കാം.

2015ലെ പബ്ലിക് ഹെല്‍ത്ത് ആല്‍ക്കഹോള്‍ ബില്ലിന് വിധേയമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും 25 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മദ്യം എത്തിച്ചു നല്‍കില്ലെന്നും കമ്പനി പറയുന്നുണ്ട്.

അയര്‍ലണ്ടിലെ നിയമമനുസരിച്ച് വീടുകളില്‍ മദ്യം ഡെലിവറി നടത്തുന്നത് കുറ്റകരമല്ല. എന്നാല്‍ വീടുകളിലെത്തിക്കുന്ന മദ്യത്തിന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ ഗാര്‍ഡയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top