Tuesday January 24, 2017
Latest Updates

ലിംഗ്ഡ് ഇന്നിന്റെ ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടര്‍ ഡബ്ലിനിലേയ്ക്ക്:പുതിയ 100 തൊഴിലവസരങ്ങള്‍

ലിംഗ്ഡ് ഇന്നിന്റെ ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടര്‍ ഡബ്ലിനിലേയ്ക്ക്:പുതിയ 100 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍:ഡബ്ലിനില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നെറ്റ് കരിയര്‍ കമ്പനിയായ ലിംഗ്ഡ് ഇന്‍ കൂടുതല്‍ പേരെ ജോലിക്കായി നിയോഗിക്കുന്നു.ഡബ്ലിനിലെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴിസില്‍ കഴിഞ്ഞ വര്‍ഷം 300 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഇനിയും 100 പേരെ കൂടി നിയമിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. 

2017ല്‍ 17,000 ചതുരശ്രയടി വിസ്തീര്‍ണത്തിനുള്ള ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടര്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അയര്‍ലണ്ടിനു ലഭിച്ച അംഗീകാരമാണ് ഇവിടെ കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടര്‍ ഒരുക്കാനുള്ള ലിംഗ്ഡ്ഇനിന്റെ പദ്ധതിയെന്ന് നിര്‍മാണ പ്രദേശം സന്ദര്‍ശിച്ച എന്‍ഡ കെന്നി പറഞ്ഞു. 

ചുരുങ്ങിയ കാലയളവില്‍ തന്നെ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപമായി ലിംഗ്ഡ് ഇന്‍ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top