Saturday December 03, 2016
Latest Updates

ലിംറിക്ക് ധ്യാനം :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

ലിംറിക്ക് ധ്യാനം :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

ലിംറിക്ക്: സിറോ മലബാര്‍ സഭ ലിംറിക്കിന്റെ ആഭിമുഖ്യത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ആഗസ്റ്റ് 28,29,30 തിയതികളില്‍ ലിംറിക്കിലെ പാട്രിക്ക് വെല്ലിലുളള റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് നടത്തുന്നത്.

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം യുകെയിലെ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലുമുളള ധ്യാനത്തിന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്നതായിരിക്കും. ഇതിനായ് പ്രത്യേക കമ്മറ്റികള്‍ രൂപികരിച്ച് പ്രവൃത്തിച്ച് വരുന്നു.

വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിത നവീകരണവും നേടുവാന്‍ ഏവരേയും പ്രാര്‍ഥനാപൂര്‍വ്വം ക്ഷണിക്കുകയും ഈ ധ്യാനത്തിന്റെ വിജയത്തിനായ് എല്ലാവരുടെയും പ്രാര്‍ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഫാ. ഫ്രാന്‍സിസ് നീലന്‍കാവില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, സിറോ മലബാര്‍ സഭ ലിമറിക്ക്)അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍ ജോസഫ് (കൈക്കാരന്‍) : 087 91 91 532
ജോജോ ദേവസി (കൈക്കാരന്‍) : 087 76 20 925

abhi li

Scroll To Top