Sunday December 11, 2016
Latest Updates

‘കരുണയുടെ വാതില്‍’ 2016-ലിമറിക്ക് കുടുംബ നവീകരണ ധ്യാനം:ഫാ.സോജി ഓലിക്കല്‍ നയിക്കും

‘കരുണയുടെ വാതില്‍’ 2016-ലിമറിക്ക് കുടുംബ നവീകരണ ധ്യാനം:ഫാ.സോജി ഓലിക്കല്‍ നയിക്കും

ലിമറിക്ക് : സീറോ മലബാര്‍ സഭ ലിമറിക്കില്‍, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള സ്ഥലവും തീയതിയും നിശ്ചയിച്ചു. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്ഷത്തെ ധ്യാനം നയിക്കുന്നത്. കൌണ്‍സലിങ്ങും,കുട്ടികള്‍ക്കായുള്ള ധ്യാനവും സെഹിയോന്‍ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്ത്ഥന സഹായം സീറോ മലബാര്‍ സഭ ലിമറിക്കിന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ പോമി മാത്യു(0879645463)റോബിന്‍ ജോസഫ് (0894485115) എന്നിവരെ ബന്ധപ്പെടുക.

വാര്‍ത്ത: ജോമോന്‍ ജോസഫ് ( പി. ആര്‍. ഒ ) സീറോ മലബാര്‍ സഭ. ലിമറിക്ക്

Scroll To Top