Saturday July 22, 2017
Latest Updates

ലീംറിക്കില്‍ വാര്‍ഷിക ധ്യാനം സമാപിച്ചു

ലീംറിക്കില്‍ വാര്‍ഷിക ധ്യാനം സമാപിച്ചു

ലിംറിക്ക് :ലീംറിക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന വാര്‍ഷിക ധ്യാനം സമാപിച്ചു. പ്രശസ്ത ധ്യാന ഗുരുവായ ഫാ.ജോബി കാച്ചപ്പിള്ളി വി സി (ഫൗണ്ടര്‍ ഡയറക്ടര്‍,ഡിവൈന്‍ റിട്രീറ്റ് സെന്റര്‍,ടോറോന്റോ,കാനഡ)യാണ് ധ്യാനശുശ്രൂഷകള്‍ നയിച്ചത്.

ലീംറിക്ക് ഡൂറോഡോയല്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ പോമി മാത്യുവും ,റോബിന്‍ ജോസഫ് കൊച്ചു പൈങ്ങോട്ടും നേതൃത്വം നല്‍കി..ധ്യാനദിവസങ്ങളില്‍ നടത്തപ്പെട്ട പ്രാര്‍ഥനാ ശിശ്രൂഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലീംറിക്ക് സീറോ മലബാര്‍ സഭാ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ നന്ദി രേഖപ്പെടുത്തി.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഓശാന ഞായറാഴ്ച്ച(മാര്‍ച്ച് 20)ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയോടെ തുടക്കമാവും.സെന്റ് പോള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഫാ.ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും.LI DHYA
വാര്‍ത്ത:ജോമോന്‍ ജോസഫ്

Scroll To Top