Sunday August 20, 2017
Latest Updates

ലിംറിക്കില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ലിംറിക്കില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ലിംറിക് :മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്വറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. കുട്ടികളുടെ സജീവപങ്കാളിത്തം കൊണ്ട് ആഘോഷപരിപാടികള്‍ ശ്രദ്ധേയമായി.gjy2

ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഗാന്ധിജിയുടെയും സ്വാതന്ത്ര്യ -സമരനായകരുടെയും വേഷത്തില്‍ ഡയലോഗ് പറഞ്ഞും കുട്ടികള്‍ നല്ല പ്രകടങ്ങള്‍ കാഴചവച്ചു. ചിത്ര രചനാമത്സരവും, ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചുള്ള ഹൃസ്വ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു. ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

ആധുനിക കാലഘട്ടത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തിയെപ്പറ്റി വിഷയമവതരിപ്പിച്ച സിബി ജോണി, ഗാന്ധി അനുസ്മരണം നടത്തി

മൈക്ക പ്രസിഡണ്ട് ബോബി ലൂക്കോസ് സ്വാഗതമരുളി.മുന്‍ പ്രസിഡണ്ട് പ്രദീപ് രാംനാഥ്, സെക്രട്ടറി ബിനു ചാക്കോ, മുന്‍ കമ്മിറ്റി അംഗം നിക്‌സണ്‍ എന്നിവര്‍ ആശംസ അറിയിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജീവ് പി. ജോണ്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി, റോയ് ഡാനിയേല്‍ കൃതജ്ഞത അര്‍പ്പിച്ചു.
gjy3gjy4
വാര്‍ത്ത : റ്റിജു വി. ജോസഫ് (പബ്ലിക് റിലേഷന്‍സ് )

Scroll To Top