Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവനവായ്പ്പക്ക് പരിധി നിശ്ചയിക്കാന്‍ നീക്കം

അയര്‍ലണ്ടില്‍ ഭവനവായ്പ്പക്ക് പരിധി നിശ്ചയിക്കാന്‍ നീക്കം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനവായ്പ്പക്ക് പരിധി നിശ്ചയിക്കാന്‍ നീക്കം. സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം ആലോചിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിക്കാവുന്ന പരമാവധി തുക എത്രയെന്ന് സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കും. അയര്‍ലണ്ടില്‍ സ്ഥലവില കൂടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുന്നതിന് ഒരു കണ്‍സള്‍ട്ടേഷന്‍ ഡ്രാഫ്റ്റ് ആഴ്ചകള്‍ക്കകം പുറത്തിറങ്ങും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തണം. 

ഇപ്പോഴത്തെ വില വര്‍ധന മോര്‍ട്ട്‌ഗേജ് കൂടുതലായി അനുവദിക്കുന്നത് കൊണ്ട് ഉണ്ടായതല്ല. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യ ഏഴു മാസത്തിനിടെ മോര്‍ട്ട്‌ഗേജുകളില്‍ വര്‍ധന ഉണ്ടായതായും സെന്‍ട്രല്‍ ബാങ്ക് വക്താവ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം അയര്‍ലണ്ടില്‍ 15 ശതമാനം വീട് വില വര്‍ധിച്ചു. ഡബ്ലിനില്‍ ഇത് 25 ശതമാനമായി കൂടി. വില കൂടിയ സാഹചര്യത്തിലും 2007 ല്‍ ഭവന വില ഏറ്റവും കൂടിയ സമയത്തെ അത്രയും വില വര്‍ധന രൂക്ഷമല്ല. ഇപ്പോഴും 2007 ലെ ഭവന വിലയേക്കാള്‍ 41 ശതമാനം വില കുറവാണ്. 

ബാങ്കിംഗ് ആന്‍ഡ് പെയ്‌മെന്റ് ഫെഡറേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അനുവദിക്കപ്പെട്ട മോര്‍ട്ട്‌ഗേജ് അപേക്ഷകളുടെ എണ്ണം 54 ശതമാനം വര്‍ധിച്ചു. ചില ധനകാര്യ സ്ഥാപനങ്ങള്‍ ശമ്പളത്തിന്റെ അഞ്ചിരട്ടി വരെയും ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ലോണ്‍ തുകയില്‍ പരിധി ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്. 

Scroll To Top