Tuesday December 06, 2016
Latest Updates

ലീംറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ഞായറാഴ്ച്ച 

ലീംറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ഞായറാഴ്ച്ച 

ലീംറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും പെന്തകോസ്തദിനം കൂടിയായ 2015 മെയ് മാസം 24ന് ഞായറാഴ്ച നടത്തപ്പെടും രാവിലെ 9:30 ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് വിശുദ്ധറാസ.
ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക യോഗത്തില്‍ ഇടവകവികാരി ഫാ .എല്‍ദോവര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരിക്കും.സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും , ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികറിപ്പോര്‍ട്ട് അവതരണവും നേര്‍ച്ച വിളമ്പും തിരുനാളിന്റെ ഭാഗമായ് നടത്തപ്പെടുന്നു . 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ .ഫാ. എല്‍ദോ വര്‍ഗീസ് (വികാരി):0871425844
ഫിലിപ്പ് മാത്യു (ട്രസ്റ്റി) :0899727030
വിമല്‍ (സെക്രട്ടറി) :0894252676

വാര്‍ത്ത:റ്റിജൂ ജോസഫ്

Scroll To Top