Tuesday December 06, 2016
Latest Updates

ലിംറിക്ക് സീറോ മലബാര്‍ സഭാ വാര്‍ഷികം ഇടവകാ ദിനമായി ആഘോഷിക്കുന്നു

ലിംറിക്ക് സീറോ മലബാര്‍ സഭാ വാര്‍ഷികം ഇടവകാ ദിനമായി ആഘോഷിക്കുന്നു

ലിംറിക്ക് :ലിംറിക്കിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റി സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ വാര്‍ഷികം ഇടവകാദിനമായി ആഘോഷിക്കാന്‍ തീരുമാനം.

2015 ഏപ്രില്‍ 11ന് ശനിയാഴ്ചയാണ് ഇടവക ദിനമായി ആചരിക്കുന്നത്.അന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഡൂറഡോയിലെ സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍:ആന്റണി പെരുമായന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

തുടര്‍ന്ന് പള്ളി സ്‌കൂളില്‍ വച്ച് പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. റവ. മോണ്‍: ആന്റണി പെരുമായന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

2014 വര്‍ഷത്തെ ലിവിംങ് സര്‍ട്ടില്‍ ഉന്നത വിജയം കരസ്തമാക്കിയ അഞ്ചലി ഏബ്രഹാമിന് അവാര്‍ഡ് സമ്മാനിക്കുന്നതായിരിക്കും. ഈ പരിപാടികളുടെ വിജയത്തിനായി കൈക്കാരന്മാരായ ജോജോ ദേവസി ജോമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധിയോഗ അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു, ഈ വാര്‍ഷിക പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ലിംറിക്ക് സീറോ മലബാര്‍ സഭയുടെ വികാരി ഇന്‍ചാര്‍ജ് ഫാ: ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു.

വാര്‍ത്ത :ജോമോന്‍ ജോസഫ് പിആര്‍ഒ

Scroll To Top