Sunday December 11, 2016
Latest Updates

മുസ്ലീം വിദ്യാര്‍ഥിയ്ക്ക് നിന്ദനം ;ലിമറിക്കിലെ സ്‌കൂള്‍ മാനേജ്‌മെന്റ് മാപ്പ് പറഞ്ഞു

മുസ്ലീം വിദ്യാര്‍ഥിയ്ക്ക് നിന്ദനം ;ലിമറിക്കിലെ സ്‌കൂള്‍ മാനേജ്‌മെന്റ്  മാപ്പ് പറഞ്ഞു

ലിമറിക്ക് :ലിമറിക്കിലെ ഒരു പ്രൈമറി സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതിയുയര്‍ന്നു.മറ്റൊരു വിദ്യാര്‍ഥി ചാര്‍ളി എബ്ദോ മാസിക ക്ലാസില്‍ കൊണ്ടുവന്ന് പ്രവാചകന്‍ മുഹമദ് നബിയുടെ ഫോട്ടോയെ കുറിച്ചു വിവരിക്കാന്‍ ക്ലാസിലെ മറ്റു സഹപാഠികളോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.ഫ്രഞ്ച് റവലൂഷനെ കുറിച്ചും സംസാര സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടയിലാണ് വിവാദ മാസികയിലെ ഫോട്ടോയുമായി വിദ്യാര്‍ഥി ക്ലാസിലെത്തിയത്.

ലിമറിക്കിലെ ഓ ക്കോണല്‍ അവന്യൂവിലെ സ്‌കൂളിലാണ് സംഭവം.  മുസ്ലീം വിദ്യാര്‍ഥിയുടെ മാതാവ് പരാതിയുമായി എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിഞ്ഞത്.’അയര്‍ലണ്ടില്‍ മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും അവമതിച്ചു കുട്ടികളെ സ്‌കൂളില്‍ ചര്‍ച്ചയ്ക്ക് വിട്ടത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നു അവര്‍ പരാതിയില്‍ പറഞ്ഞു.

സംഭവം അറിഞ്ഞയുടന്‍ സ്‌കൂള്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് അലന്‍ കുട്ടിയുടെ കുടുംബത്തോട് മാപ്പപേക്ഷ നടത്തി.അന്ത്യന്തം ദുഃഖ;കരമായിപ്പോയി സംഭവം.അദ്ദേഹം പറഞ്ഞു.

ചാര്‍ളി എബ്ദോയില്‍ പ്രവാചകന്റെ ചിത്രം അച്ചടിച്ചതായിരുന്നു വിവാദമായത്.

Scroll To Top