Monday May 29, 2017
Latest Updates

ലീമെറിക്കില്‍ പാട്രിക് ദിനാഘോഷ ബാന്‍ഡ് പരേഡ് :സംഗീത സാന്ദ്രമായ് നഗരം 

ലീമെറിക്കില്‍ പാട്രിക് ദിനാഘോഷ ബാന്‍ഡ് പരേഡ് :സംഗീത സാന്ദ്രമായ് നഗരം 

ലീമെറിക്ക് : സെന്റ് പാട്രിക്ക് ദിനത്തോടനുബന്ധിച്ച് ലീമെറിക്കില്‍ ലോകോത്തര സംഗീതജ്ഞരുടെ അകമ്പടിയോടെ നടന്ന ഇന്റര്‍നാഷണല്‍ ബാന്റ് പരേഡില്‍ 40000ത്തോളം പേര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ സതേണ്‍ മിസിസിപ്പി സര്‍വ്വകലാശാല ഓവറോള്‍ ചാമ്പ്യന്‍മാരായി. 160 സ്‌ട്രോങ് ബാന്‍ഡുകള്‍ അണിനിരന്ന മത്സരത്തില്‍ പ്രശസ്ത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ ക്ലാസിക് ഹിറ്റായ ത്രില്ലര്‍ അവതരിപ്പിച്ചത് കാണികളെ ഹര്‍ഷോന്മാദരാക്കി.

24 മാര്‍ച്ചിങ് ബാന്‍ഡുകളും അയര്‍ലണ്ട്, യൂറോപ്, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള 1100 സംഗീതജ്ഞരും 45ാമത് ഇന്റര്‍നാഷണല്‍ ബാന്‍ഡ് പരേഡിന്റെ ഭാഗമായി. ലീമെറിക്കില്‍ നിന്നുള്ള 83കാരനായ സമ്മി ബെന്‍സന്റെ ബ്രാസ് ആന്‍ഡ് റീഡ് ബാന്റ് വ്യത്യസ്ത പ്രകടനവുമായി ശ്രദ്ധ നേടി. ലീമെറിക്കിലെ റെഡംപ്‌റ്റെറിസ്റ്റ് സെന്റര്‍ ഓഫ് മ്യൂസിക് കണ്‍സേര്‍ട്ട് ബാന്‍ഡ്, ഏറ്റവും മികച്ച ലോക്കല്‍ ബാന്‍ഡിനുള്ള പുരസ്‌ക്കാരം നേടി. യുഎസില്‍ നിന്നുള്ള ദി ഷാര്‍ലെറ്റ് ഹൈസ്‌ക്കൂള്‍ ബാന്‍ഡ് മികച്ച അന്താരാഷ്ട്ര ബാന്‍ഡിനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കി.

Scroll To Top