Sunday December 04, 2016
Latest Updates

ലിമറിക്കില്‍ രണ്ടാം വെള്ളിയാഴ്ച്ചകളില്‍ നൈറ്റ് വിജില്‍ ,ഡിസംബര്‍ 12 ന് തുടക്കം

ലിമറിക്കില്‍ രണ്ടാം വെള്ളിയാഴ്ച്ചകളില്‍ നൈറ്റ് വിജില്‍ ,ഡിസംബര്‍ 12 ന് തുടക്കം

ലിമറിക്ക്;സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം മുതല്‍ ലിമറിക്കില്‍ നൈറ്റ് വിജില്‍ ആരംഭിക്കുന്നു.എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച്ച തോറുമാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക.

ഡിസംബര്‍ മാസം 12 നാണ് ആദ്യത്തെ നൈറ്റ് വിജില്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഡൂറഡോയിലിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വൈകിട്ട് 7 മുതല്‍ 10.30 വരെയാണ് സമയക്രമം.ലിമറിക്ക് ബിഷപ് ഡോ,ബ്രണ്ടന്‍ ലീഹി ആദ്യത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുമെന്ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.

ഗാന ശുശ്രൂഷ ജപമാല,സ്തുതിപ്പ് .വചന പ്രഘോഷണം,ആരാധന,കുമ്പസാരം,രോഗീ ശുശ്രൂഷ എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്നും ഏവരെയും ശുശ്രൂഷകളിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് അറിയിച്ചു 

Scroll To Top