Saturday December 10, 2016
Latest Updates

ലീംറിക്കില്‍ ത്രിദിന ധ്യാനത്തിനും വിശുദ്ധവാരകര്‍മ്മങ്ങള്‍ക്കും പെസഹാദിനത്തില്‍ തുടക്കമാവും

ലീംറിക്കില്‍ ത്രിദിന ധ്യാനത്തിനും വിശുദ്ധവാരകര്‍മ്മങ്ങള്‍ക്കും പെസഹാദിനത്തില്‍ തുടക്കമാവും

ലിംറിക്ക് :അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും മഹനീയ സന്ദേശമുണര്‍ത്തുന്ന ദിവ്യരക്ഷകന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മയാചരിച്ചു കൊണ്ട് ലിംറിക്ക് സീറോ മലബാര്‍ സഭ നേതൃത്വത്തില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നാളെ രാവിലെ തുടക്കമാവും.

ലീംറിക്കിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്കും ധ്യാനത്തിനും നേതൃത്വം കൊടുക്കുന്ന പ്രശസ്ത ധ്യാന ഗുരുവായ റവ.ഫാ.ടോമി പുളിന്താനം( ഡയറക്ടര്‍, ആത്മജ്യോതി, തൃശ്ശൂര്‍) ഇന്ന് ലിംറിക്കില്‍ എത്തിചേര്‍ന്നു.

പെസഹാ ദിന ശുശ്രൂഷകള്‍ നാളെ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.തുടര്‍ന്ന് വൈകീട്ട് 5 മണിവരെ ധ്യാനം നടത്തപ്പെടും.
ദു:ഖവെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് പീഢാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കും.കുരിശിന്റെ വഴിയെ തുടര്‍ന്ന് വൈകിട്ട് 5 മണി വരെ റവ. ഫാ. ടോമി പുളിന്താനത്തിന്റെ നേതൃത്വത്തില്‍ ധ്യാനം.
ദുഖ:ശനി : രാവിലെ 10 മണിയ്ക്ക് വലിയ ശനിയാഴ്ച ശുശ്രൂഷകള്‍. തുടര്‍ന്ന് വൈകിട്ട് 5 മണി വരെ മണിവരെധ്യാനം.
ഈസ്റ്റര്‍ ഞായര്‍ : ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഉയര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍, തുടര്‍ന്ന് വി. കുര്‍ബാന.

ധ്യാനഗുരു ഫാ.ടോമി പുളിന്താനവും ബിജു ജോസഫും ലിംറിക്കില്‍ എത്തിയപ്പോള്‍

ധ്യാനഗുരു ഫാ.ടോമി പുളിന്താനവും ബിജു ജോസഫും ലിംറിക്കില്‍ എത്തിയപ്പോള്‍

 

പ്രശസ്ത ഗായകന്‍ ബിജു ജോസഫിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം വിശുദ്ധവാരകര്‍മ്മങ്ങളോട് അനുബന്ധിച്ചുള്ള ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിശുദ്ധവാരത്തിലെ എല്ലാ ശുശ്രൂഷകളിലേക്കും പ്രത്യേകമായി നടക്കുന്ന ധ്യാനത്തിലേക്കും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോജോ ദേവസ്സി (കൈക്കാരന്‍) 0877620925
ജോമോന്‍ ജോസഫ് (കൈക്കാരന്‍) 0879191532
മോനച്ചന്‍ നാരകത്തറ (കണ്‍വീനര്‍ ധ്യാനം) 0877553271


Scroll To Top