Saturday December 10, 2016
Latest Updates

ലീമറിക്ക് ഒരുങ്ങി,അഭിഷേകാഗ്‌നി ധ്യാനം ഇന്ന് മുതല്‍ 

ലീമറിക്ക് ഒരുങ്ങി,അഭിഷേകാഗ്‌നി ധ്യാനം ഇന്ന് മുതല്‍ 

ലീമറിക്ക് :ആത്മീയ ജീവിതത്തില്‍ അഭിഷേകത്തിന്റെ അഗ്‌നി ജ്വലിപ്പിക്കുന്ന ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ലിമറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് രാവിലെ  9 ന് ആരംഭിക്കും.ഓഗസ്റ്റ് 28,29,30 തിയതികളില്‍ രാവിലെ 9. മുതല്‍ വൈകീട്ട് 5.30 വരെയാണ് അഭിഷേകാഗ്‌നി ധ്യാനം ഒരുക്കിയിരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ റവ. മോണ്‍. ആന്റണി പെരുമായന്‍  രാവിലെ വി. കുര്‍ബാന മദ്ധ്യേ ധ്യാനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.ശനിയാഴ്ച ലിമറിക്ക് രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. ബ്രണ്ടന്‍ ലീഹി വചനസന്ദേശം നല്‍കും.

ലീമറിക്ക് സീറോ മലബാര്‍ സഭയുടെയും,ലീമറിക്ക് മലയാളി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ലീമറിക്കിലെ ഹോട്ടലുകളിലും,ബി ആന്‍ഡ് ബിയിലും മലയാളി ഭവനങ്ങളിലുമായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.ധ്യാനദിവസങ്ങളില്‍ രാവിലെയും വൈകിട്ടും വേണ്ട ഭക്ഷണം മിതമായ നിരക്കില്‍ നല്‍കാനായി ഡബ്ലിനിലെ ബ്ലാക്ക് പെപ്പേഴ്‌സ് കാറ്ററേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ നടത്തപ്പെട്ടത് പോലെ ഈ വര്‍ഷവും കുട്ടികള്‍ക്കായ് പ്രത്യേക ധ്യാനവും, മുതിര്‍ന്നവര്‍ക്കായുള്ള കൗണ്‍സിലിങ്ങും യുകെ യിലെ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്. 

എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലുമുള്ള ധ്യാനത്തിന് ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയില്‍ നേതൃത്വം നല്‍കുന്നതായിരിക്കും.ഇതിനായ് പ്രത്യേക കമ്മിറ്റികള്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പ്രവൃത്തിച്ച് വരുന്നു. 

ഈ ധ്യാനത്തിലും വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിതനവീകരണവും നേടുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുകയും ഈ ധ്യാനത്തിന്റെ വിജയത്തിനായ് എല്ലാ ദിവസങ്ങളിലും നിങ്ങളുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ ലിമറിക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.

 

 lim dya  gps

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോമോന്‍ ജോസഫ് 
(ജനറല്‍ കണ്‍വീനര്‍ /087 91 91 532, 089 44 61 284 ) 
ജോജോ ദേവസി (കൈക്കാരന്‍) 087 76 20 925

Scroll To Top