Friday December 09, 2016
Latest Updates

ലിമറിക്ക് അയര്‍ലണ്ടിലെ രണ്ടാമത്തെ പ്രമുഖ നഗരമെന്ന ബഹുമതിയ്ക്ക് തൊട്ടടുത്ത്,കോര്‍ക്ക് പിന്നോട്ടേയ്ക്ക്

ലിമറിക്ക് അയര്‍ലണ്ടിലെ രണ്ടാമത്തെ പ്രമുഖ നഗരമെന്ന ബഹുമതിയ്ക്ക് തൊട്ടടുത്ത്,കോര്‍ക്ക് പിന്നോട്ടേയ്ക്ക്

ഡബ്ലിന്‍: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാക്കി ലിമറിക്കിനെ മാറ്റാന്‍ നിക്ഷേപം നടത്തണമെന്ന് മുന്‍ ധനകാര്യവകുപ്പ് സെക്രട്ടറി ജനറല്‍ ജോണ്‍ മോറന്‍. ഡബ്ലിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡബ്ലിന്‍ 2050യുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനമായ ഡബ്ലിനു പുറമെ മറ്റൊരു സാമ്പത്തികപ്രധാനമായ നഗരംകൂടി വേണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നഗരം എന്ന നിലയ്ക്ക് ഡബ്ലിന്‍ പല രംഗങ്ങലിലും പിന്നോട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുഗതാഗതം, ആരോഗ്യമേഖല, താമസസൗകര്യം, ജല ലഭ്യത എന്നിവയിലെല്ലാം നഗരം പിന്നിലാണ്.

പല കാരണങ്ങള്‍ കൊണ്ടും ലിമറിക്ക് ഇപ്പോള്‍ തന്നെ മുമ്പിലാണ്.വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ലിമറിക്കിലാണ്.കോര്‍ക്കിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും, ലിമറിക്കിനെ വന്‍ നഗരമാക്കി മാറ്റുന്നത് രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വികസനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് മോറന്‍ പറയുന്നത്. ക്ലെയര്‍, ടിപ്പററി, ഗാല്‍വേ, കോര്‍ക്ക് എന്നീ നഗരങ്ങള്‍ക്കെല്ലാം അതിന്റെ ഗുണം ലഭിക്കും. ഷാനണ്‍ എയര്‍പോര്‍ട്ട്, ഫോയന്‍സ് തുറമുഖം, ഷാനണ്‍ നദി എന്നിവയും ലിമറിക്കിനെ തെരഞ്ഞെടുക്കാന്‍ കാരണമായി.

ലിമറിക്കില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും ജനങ്ങളെ അവിടേയ്ക്ക് ആകര്‍ഷിക്കുകയും വേണമെന്നും മോറന്‍ പറഞ്ഞു. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കുട്ടികളുടെ ആരോഗ്യം എന്നിവയ്ക്ക് ഇവിടെ പ്രാമുഖ്യം നല്‍കണം. അത്തരത്തില്‍ ലിമറിക്കിനെ ഒരു ‘പുതിയ’ നഗരമാക്കി മാറ്റാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top