Sunday December 04, 2016
Latest Updates

ലിമറിക്ക് മലയാളികള്‍ക്ക് അഭിമാനമായി ബ്ലാസ്റ്റേഴ്‌സ് ക്‌ളബ്ബ്,നാല് മാസങ്ങള്‍ കൊണ്ട് കൊയ്തത് ചരിത്രവിജയം 

ലിമറിക്ക് മലയാളികള്‍ക്ക് അഭിമാനമായി ബ്ലാസ്റ്റേഴ്‌സ് ക്‌ളബ്ബ്,നാല് മാസങ്ങള്‍ കൊണ്ട് കൊയ്തത് ചരിത്രവിജയം 

ലിമറിക്ക്: ബാലിഡോയലില്‍ നടന്ന ലെന്‍സ്റ്റര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ യോനക്‌സ് ഒക്ടോബര്‍ ഫെസ്റ്റ് ബോണാന്‍സ 2015 ലീഗ് മത്സരത്തില്‍ മത്സരിച്ച എല്ലാ വിഭാഗങ്ങളിലും മികച്ച വിജയം കൈവരിച്ചു കൊണ്ട് മലയാളികള്‍ക്ക് പൂര്‍ണ്ണ പങ്കാളിത്വമുള്ള ലിമെറിക് ബ്ലാസ്റ്റേഴ്‌സ് ക്‌ളബ്ബ് അഭിമാനകരമായ തുടക്കം കുറിച്ചു.

സുഗേഷ് ചന്ദ്രന്‍-മെയ്ജന്‍ പയ്യമ്പള്ളി

സുഗേഷ് ചന്ദ്രന്‍-മെയ്ജന്‍ പയ്യമ്പള്ളി

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ ബഹുമതിയും ലീമറിക്കിന്റെ മലയാളി കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് ക്ലബ് കരസ്ഥമാക്കി.

 ഗ്രേഡ് 7 ല്‍ മത്സരിച്ച അരുണ്‍ ജോണ്‍സണ്‍-ലിനോ വര്‍ഗീസ് സഖ്യം വിജയകിരീടം നേടി ബ്ലാസ്റ്റേഴ്‌സിന് കരുത്തേകി.ഗ്രേഡ് 5 ല്‍ മെയ്ജന്‍ പയ്യമ്പള്ളി-സുഗേഷ് ചന്ദ്രന്‍ എന്നിവരുടെ സഖ്യവും, ഗ്രേഡ് 9 ല്‍ ജയ്‌സണ്‍ ജോണ്‍-പ്രമോദ് വിജയന്‍ ടീമും റണ്ണര്‍ അപ്പായി.

നാലുമാസം മുമ്പ്, തുടക്കമിട്ട ലിമെറിക് ബ്ലാസ്റ്റേഴ്‌സിന്റെ ക്ലബിന്റെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കുവാന്‍ സാധിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ലിമറിക്കിലെ മലയാളി സമൂഹം.60 മുതിര്‍ന്ന അംഗങ്ങളും 25 ജൂണിയര്‍ അംഗങ്ങളായുള്ള ക്ലബ് ബാഡ്മിന്റണ്‍ അയര്‍ലണ്ട് ,മണ്‍സ്റ്റര്‍ ക്രിക്കറ്റ് യൂണിയന്‍ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ജയ്‌സണ്‍ ജോണ്‍- പ്രമോദ് വിജയന്‍

ജയ്‌സണ്‍ ജോണ്‍- പ്രമോദ് വിജയന്‍

ഈ വര്‍ഷം നടക്കുന്ന ലിമെറിക് ലീഗില്‍ മത്സരിച്ച ബ്ലാസ്‌റ്റേഴ്‌സ് ആദ്യത്തെ രണ്ടു ഗെയിമുകളിലും വിജയിച്ചിരുന്നു. ലീമറിക്ക് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ഡിവിഷന്‍ H മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാരായ സോണി തോമസ്,നിവേദ് അലക്‌സാണ്ടര്‍,പ്രമോദ് വിജയന്‍,സുനില്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു മികച്ച വിജയം നേടിയപ്പോള്‍,ഗ്രൂപ്പ് G മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചുണക്കുട്ടികള്‍ അരുണ്‍ ജോണ്‍സണും,ലിനോ വര്‍ഗീസും എതിരാളികളെ 6 സെറ്റുകളിലും തറപറ്റിച്ചു.മെന്‍സ് ഡബിള്‍സില്‍ പ്രവീണ്‍ നൈനാന്‍-ജിസ്‌മോന്‍ ടീം ലീമറിക്ക് ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തു.

ഈ സീസണില്‍ നീനയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലീമറിക്കിന്റെ എ,ബി ടീമുകള്‍ പങ്കെടുക്കുകയും.എ ടീം റണ്ണേഴ്‌സ് അപ്പാവുകയും ചെയ്യ്തിരുന്നു.

അരുണ്‍ ജോണ്‍സണ്‍ ലിനോ വര്‍ഗീസ്

അരുണ്‍ ജോണ്‍സണ്‍- ലിനോ വര്‍ഗീസ്


ജെയ്‌സണ്‍ ജോണ്‍ (ചെയര്‍മാന്‍),ബിനോയി ഫ്രാന്‍സീസ് കാച്ചപ്പിള്ളി (സെക്രട്ടറി)സജി ജോയി(ട്രഷറര്‍)അനുലാല്‍ വരിയ്ക്കതറപ്പേല്‍, പ്രവീണ്‍ പൗലോസ്,ഷിജു ചാക്കോ,അരുണ്‍ ജോണ്‍സണ്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)എന്നിവരടങ്ങിയ കമ്മിറ്റിയാണ് ക്ലബ്ബിന് നേതൃത്വം നല്കുന്നത്.

2015 ജൂലൈ 27 ന് രൂപീകരിച്ച ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബ് ചുരുങ്ങിയ കാലം കൊണ്ട് അയര്‍ലണ്ടില്‍ എമ്പാടും അറിയപ്പെടുന്ന ഒരു ക്ലബ്ബായി മാറി കഴിഞ്ഞത് ലീമറിക്കിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും പങ്കാളിത്വവും കൊണ്ടാണെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാരവാഹികള്‍ പറഞ്ഞു.ലെന്‍സ്റ്ററിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ലീമറിക്കിലെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നതായും അവര്‍ അറിയിച്ചു.

വാര്‍ത്ത:ബിനോയി ഫ്രാന്‍സീസ് കാച്ചപ്പിള്ളി

ജൂണിയർ പരിശീലനം

ജൂണിയർ പരിശീലനം

ക്രിക്കറ്റ്  ടീം

ക്രിക്കറ്റ് ടീം



Scroll To Top