Wednesday December 07, 2016
Latest Updates

ലീംറിക്ക് ടൂര്‍ണമെന്റ്:സൗത്ത് ഡബ്ലിന്‍,ലിംറിക്ക്,ബ്‌ളാക്ക് റോക്ക്,നീന ടീമുകള്‍ വിജയികള്‍

ലീംറിക്ക് ടൂര്‍ണമെന്റ്:സൗത്ത് ഡബ്ലിന്‍,ലിംറിക്ക്,ബ്‌ളാക്ക് റോക്ക്,നീന ടീമുകള്‍ വിജയികള്‍

ലീംറിക്ക്:ലീംറിക്ക് ബ്‌ളാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലീംറിക്കില്‍ വെച്ച് നടത്തപ്പെട്ട ആദ്യ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.ഡബ്ലിന്‍,നീന,കോര്‍ക്ക്,ഷാനോന്‍,മേയോ,ന്യൂ കാസില്‍,ലിംറിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ടീമുകളാണ് മിക്‌സഡ് ഡബിള്‍സ്,മെന്‍സ് ഡബിള്‍സ് വിഭാഗങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയത്.

2-4 ഡിവിഷന്റെ ഫൈനല്‍ മത്സരത്തില്‍ നീനയുടെ സെബാസ്ട്യന്‍ ജോസഫും റിച്ചാര്‍ഡ് ഹഡ്‌സണും അടങ്ങുന്ന ടീമിനെ ഡബ്ലിന്‍ താരങ്ങളായ ജോഷി പൗലോസും,നവീന്‍ പോളുമടങ്ങിയ റ്റീം കീഴടക്കിയത് ആവേശോജ്വലമായ പോരാട്ടത്തിനൊടുവിലാണ്.

വിജയികള്‍
ഡിവിഷന്‍ 2-4
li3

li1
വിന്നേഴ്‌സ്:ജോഷി പൗലോസ്-നവീന്‍ പോള്‍ (ഡബ്ലിന്‍)
റണ്ണേഴ്സ് അപ്പ്: സെബാസ്ട്യന്‍ ജോസഫ്-റിച്ചാര്‍ഡ് ഹഡ്‌സന്‍(നീന)

ഡിവിഷന്‍ 5-7li5

ബിബിന്‍ ജോസഫ്-ബെവിന്‍ സൈജു

ബിബിന്‍ ജോസഫ്-ബെവിന്‍ സൈജു

വിന്നേഴ്‌സ്:ലിനോ വര്‍ഗീസ്-എല്‍ദോസ് വര്‍ക്കി(ലിംറിക്ക്)
റണ്ണേഴ്സ് അപ്പ്: ബിബിന്‍ ജോസഫ്-ബെവിന്‍ സൈജു(നീന)

ഡിവിഷന്‍ 8-10 li4
li6

വിന്നേഴ്‌സ്:ദീപു ജോസ്-ജോബിന്‍സ് ജോസഫ് (ബ്‌ളാക്ക് റോക്ക്/ഡബ്ലിന്‍)
റണ്ണേഴ്സ് അപ്പ്:ജീനസ് ചാലാട്ട്-ജോര്‍ജ് രാജു (ലിംറിക്ക്)

മിക്‌സഡ് കപ്പിള്‍സ്li2
വിന്നേഴ്‌സ്:മാര്‍ക്ക് റയാന്‍&കാത്തി സ്‌ളാറ്ററി(നീന)
റണ്ണേഴ്സ് അപ്പ്:ബിബിന്‍ ജോസഫ്&കീറ സ്‌ളാറ്ററി(നീന)

ലിംറിക്ക് ബ്‌ളാസ്റ്റേഴ്‌സ് ചെയര്‍മാന്‍ ജെയ്സണ്‍ ജോണ്‍,സെക്രട്ടറി ബിനോയ് ഫ്രാന്‍സീസ്,നീന ബാഡ്മിന്റണ്‍ ക്ലബ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ റയാന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കാസില്‍ ബാറില്‍ നിന്നുള്ള മലയാളി അജയ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള Logo2go സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങളും വിജയികള്‍ക്ക് സമ്മാനിച്ചു.

ഉത്സാഹഭരിതമായ അന്തരീക്ഷത്തിലാണ് ലീംറിക്ക് മലയാളികള്‍ ടൂര്‍ണ്ണമെന്റിനെ വരവേറ്റത്.രാജു തുണ്ടത്തിലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആതിഥേയ സംഘം ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ കളിക്കാര്‍ക്കായി ക്രമീകരിച്ചിരുന്നു.

ടൂര്‍ണ്ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ മജയന്‍ പയ്യമ്പള്ളി നന്ദി രേഖപ്പെടുത്തി.

Scroll To Top