Tuesday December 06, 2016
Latest Updates

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നി ധ്യാനത്തിന് ഒരുക്കങ്ങളായി

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നി ധ്യാനത്തിന് ഒരുക്കങ്ങളായി

ലിമറിക്ക്:ലിമറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ലിമറിക്കില്‍ നടത്തിവരാറുള്ള ധ്യാനത്തിന് തയാറെടുപ്പുകള്‍ ആരംഭിച്ചു. ഈ വര്‍ഷം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോന്‍ ടീമാണ് ധ്യാന ശുശ്രൂഷകള്‍ നയിക്കുന്നത്. 

ലിമെറിക്കിലെ പാട്രിക്ക് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 28,29,30 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ധ്യാനം നടക്കുക. 

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും കുട്ടികള്‍ക്കായ് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.യൂ കെ യിലെ സെഹിയോന്‍ ഗ്രൂപ്പാണ് കുട്ടികളുടെ ധ്യാനത്തിന് നേതൃത്വം വഹിക്കുക.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് മൂന്നു ദിവസങ്ങളിലും വചനസന്ദേശം നല്‍കി ധ്യാനം നയിക്കുക.ധ്യാനവിജയത്തിനായി ലീമറിക്ക് സീറോ മലബാര്‍ സഭ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ഥിച്ചു.ലീമറിക്ക് സീറോ മലബാര്‍ സഭാ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ,ഫ്രാന്‍സീസ് നീലങ്കാവിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോമോന്‍ ജോസഫ് (കൈക്കാരന്‍) 087 91 91 532
ജോജോ ദേവസി (കൈക്കാരന്‍) 087 76 20 925

Scroll To Top