Sunday April 30, 2017
Latest Updates

ലിമറിക്കില്‍ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

ലിമറിക്കില്‍ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി

ലിമറിക്ക് : സീറോ മലബാര്‍ ചര്‍ച്ച് ലിമറിക്ക് വാര്‍ഷിക ധ്യാനം ‘ കരുണയുടെ വാതില്‍ 2016’ ഇന്നലെ രാവിലെ ലിമറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടന്‍ ലീഹി ദൈവസാന്നിധ്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്തു.സെന്റ് പോള്‍സ് ചര്‍ച് വികാരി ഫാ.ജോണ്‍ ലിയോനാര്‍ഡ് അധ്യക്ഷത വഹിച്ചു .

സീറോ മലബാര്‍ ചര്‍ച്ച് ലിമറിക്ക് പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് ഭരണികുളങ്ങര സ്വാഗതം ആശംസിച്ചു. മൂന്ന് ദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ 5.30 വരെ നടക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് സമാപിക്കും .യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്ഷത്തെ ധ്യാനം നയിക്കുന്നത്

Scroll To Top