Sunday December 04, 2016
Latest Updates

ജര്‍മിനിയില്‍ സംഗീതമേളയ്ക്കിടെ ഇടിമിന്നലേറ്റ് 33 പേര്‍ക്ക് പരിക്ക് 

ജര്‍മിനിയില്‍ സംഗീതമേളയ്ക്കിടെ ഇടിമിന്നലേറ്റ് 33 പേര്‍ക്ക് പരിക്ക് 

മെന്‍ഡിഗ് ടൌണ്‍ :ജര്‍മ്മനിയില്‍ സംഗീത മേളക്കിടെ ഇടിമിന്നലേറ്റ് 33 പേര്‍ക്ക് പരിക്ക്.പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മെന്‍ഡിഗ് ടൗണില്‍ റോക്ക് സംഗീത മേളക്കായി നടത്തപ്പെടുന്ന റോക്ക് ആം റിങ്ങ് സംഗീത മേളയിലാണ് അപകടം.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു തവണയായാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ സ്റ്റേജിനു പുറകില്‍ ആദ്യത്തെ ഇടി മിന്നലേല്‍ക്കുകയുംഅവിടെയുണ്ടായിരുന്നു പിന്നണിപ്രവര്‍ത്തകരില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് സംഘാടകകര്‍ കാണികളെ മുഴുവന്‍ ഇടിമിന്നല്‍ കവചമുള്ള കൂടാരത്തിലേക്ക് മാറ്റി.
പുലര്‍ച്ചെ നാലു മണിയോടെ ക്യാമ്പിന്റെ പരിസരത്ത് ഉണ്ടായ മറ്റൊരു ഇടിമിന്നലില്‍ 25 പേര്‍ക്കു കൂടി പരിക്കേല്‍ക്കുകയയിരുന്നു. എന്നാല്‍ ഇടിമിന്നല്‍നേരിട്ട് ശരീരത്തിലേല്‍ക്കാതിരുന്നതു മൂലം ആര്‍ക്കും ഗുരുതരമായി പരിക്കേറ്റില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്.അപകടമുണ്ടായെങ്കിലും സംഗീതമേള മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെയാണ് മേള നടക്കുന്നത്.lighni

Scroll To Top