Sunday October 21, 2018
Latest Updates

‘ആറരയടി പൊക്കമുള്ള,കാരിരുമ്പിന്റെ ശക്തിയുള്ള കരുത്തനെ’ പോലീസ് ഒഴിവാക്കി  ലിഗയുടെ മരണം:പോലീസ് ഇരുട്ടില്‍ തപ്പുന്നു,കേസ് ഒതുക്കാനും നീക്കം,അന്വേഷണം പ്രഹസനമെന്ന് ആരോപണം 

‘ആറരയടി പൊക്കമുള്ള,കാരിരുമ്പിന്റെ ശക്തിയുള്ള കരുത്തനെ’ പോലീസ് ഒഴിവാക്കി  ലിഗയുടെ മരണം:പോലീസ് ഇരുട്ടില്‍ തപ്പുന്നു,കേസ് ഒതുക്കാനും നീക്കം,അന്വേഷണം പ്രഹസനമെന്ന് ആരോപണം 

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ സാഹചര്യ് തെളിവുകളുടെ പേരില്‍ പിടിയിലായാലും പ്രതികള്‍ എന്ന് ആരോപിക്കുന്നവര്‍ക്ക് രക്ഷപ്പെട്ടുപോരാന്‍ പര്യാപ്തമായ സാഹചര്യമാണ് പോലീസ് ഒരുക്കുന്നതെന്ന് ആരോപണം. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ പക്കലുള്ളത്.

വിദേശവനിത കൊല്ലപ്പെട്ട സാഹചര്യത്തില്‍ തെളിവുകള്‍ പൂര്‍ണ്ണമല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം അവസാനിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോഴുള്ളത് എന്നാണ് ആരോപണം.

കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിന്റെ കാരണവും ഇതാണ്.കേസുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്.

ലിഗയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച മുടിയിഴകള്‍,പോലീസ് കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്ത വള്ളികള്‍ കൊണ്ടുണ്ടാക്കിയ കുരുക്ക് എന്നിവയാണ് പ്രധാന തെളിവുകളെന്നാണ് പോലീസ് പറയുന്നത്.ഇതില്‍ മുടിയിഴകള്‍ ലിഗയുടെ കൈയ്യില്‍ നിന്നും ലഭിച്ചതാണ് എന്ന മട്ടില്‍ ചില മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിലും പോലീസ് വിജയിച്ചു.ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു പോലും ഈ വാദം അംഗീകരിച്ച് വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആറരയടി ഉയരമുള്ള കാരിരിമ്പിന്റെ ശക്തിയുള്ള , അഞ്ചു പേരെ ഒറ്റയടിക്കു നിന്നടിക്കാന്‍ ശേഷിയുള്ള യോഗാ പരിശീലകനെ മനോരമ മുഖേന അവതരിപ്പിക്കാനും ജനങ്ങളെ വിശ്വസിപ്പിക്കാനും കഴിഞ്ഞതിന്റെ ആഹ്‌ളാദം തീരും മുമ്പേ പോലീസ് ഇയാളെ വിട്ടയച്ചു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടാണ് വിട്ടയച്ച ഉടനെ ഇയാളുമായി അഭിമുഖം തരപ്പെടുത്തിയ ഇതേ മാധ്യമം കസ്റ്റഡിയില്‍ എടുത്തിട്ടുള്ള മയക്കുമരുന്നുപയോഗിക്കുന്നവരാണ് പ്രതികളെന്നാണ് പോലീസ് സംശയിക്കുന്നത് എന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ടൂറിസ്റ്റിന്റെ മരണം വിവാദമാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര വാഞ്ഛയോടെയാണ് പെരുമാറുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലിഗയുടെ ‘കാണാതാകല്‍’ ഒരു പ്രശ്നമായി ഉയര്‍ത്തിയ അശ്വതി ജ്വാലക്കെതിരെയുള്ള പരാതിയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം എടുത്ത നിലപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.എങ്കിലും അശ്വതി ജ്വാലയെ ഏതുവിധേനയും കേസില്‍ കുടുക്കണമെന്ന വാശിയിലാണത്രെ സര്‍ക്കാര്‍.

ഗുജറാത്തിലെ നരഹത്യയ്ക്കെതിരെ നരേന്ദ്രമോദിയുമായി കോടതിയില്‍ ഏറ്റുമുട്ടിയ ശബ്ദമുയര്‍ത്തിയ ടീസ്റ്റ സെറ്റലാവാദിന്റെ ചാരിറ്റി സ്ഥാപനത്തിന്റെ വാര്‍ഷിക കണക്കുകള്‍ കൃത്യ സമയത്ത് സമര്‍പ്പിച്ചില്ല എന്നു കണ്ടെത്തി അവരെ ജാമ്യമില്ലാത്ത വകുപ്പില്‍ കുരുക്കിയ അതേ തന്ത്രമാണ് പിണറായി വിജയന്റെ സര്‍ക്കാരും ഇപ്പോള്‍ മുമ്പോട്ട് നീക്കുന്നതത്രേ .ശതകോടികളുടെ ആസ്തിയുള്ള ടീസ്റ്റ കഷ്ടിച്ച് അഞ്ചു ലക്ഷം രൂപയുടെ കണക്കു സമര്‍പ്പിച്ചില്ല (തട്ടിയെടുത്തു എന്നല്ല ) എന്ന് പറഞ്ഞ് കേസെടുക്കുത്തത് പോലെ ജനങ്ങള്‍ ജ്വാല എന്ന അശ്വതിയുടെ സംഘടനയ്ക്ക് നല്‍കിയ കണക്കു സൂക്ഷിച്ചില്ല എന്നതാണ് പ്രധാന ആരോപണം.മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഇപ്രകാരമുള്ള കണക്കുകള്‍ കൃത്യസമയത്തു സമര്‍പ്പിക്കുന്നില്ലെന്നിരിക്കെ അശ്വതിയ്ക്ക് എതിരെ മാത്രം പിണറായി നടത്തുന്ന നീക്കം ആരും ന്യായീകരിക്കുന്നില്ല.

കേസ് അന്വേഷണം തെളിവില്ലാതെ പാതിവഴിയാക്കി നിര്‍ത്തേണ്ടി വരുമെന്ന സൂചന ലഭിച്ചതോടെ വിദേശ വനിതയുടെ ബന്ധുക്കള്‍ അന്വേഷണത്തിനായി കൂടുതല്‍ മുറവിളി കൂട്ടാതിരിക്കാനും വിദേശമാധ്യമങ്ങളും സര്‍ക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്താതെ വിട്ടുനില്‍ക്കാനുമുള്ള തന്ത്രങ്ങളാണ് അശ്വതി ജ്വാലയെ നിശ്ശബ്ദമാക്കി കൊണ്ട് കേരളപോലീസ് ആവിഷ്‌കരിന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top