Monday January 23, 2017
Latest Updates

ഡബ്ലിനിലെ ലിഫിയില്‍ 12 പാലങ്ങള്‍ക്കടിയിലൂടെ നീന്തി നീന്തി ഒരു സാഹസം ! 

ഡബ്ലിനിലെ ലിഫിയില്‍ 12 പാലങ്ങള്‍ക്കടിയിലൂടെ നീന്തി നീന്തി ഒരു സാഹസം ! 

ഡബ്ലിന്‍:നഗരത്തില്‍ ഇന്നലെ നീന്തലായിരുന്നു ചര്‍ച്ചാവിഷയം.വര്‍ഷം തോറും നടക്കുന്ന ലിഫി നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാനും നീന്താനുമായി നൂറുകണക്കിന് പേരാണ് എത്തിയത്. കസ്റ്റം ഹൗസിനു മുന്നിലുള്ള ഫിനിഷിംഗ് പോയിന്റില്‍ എത്തുന്നതിന് മുമ്പ് ഇവര്‍ ജെട്ടികളിലൂടെയും നഗരത്തിലെ 12 പാലങ്ങള്‍ക്ക് അടിയിലൂടെയും 2.2 കിലോമീറ്റര്‍ നീന്തി. 

എല്ലാ പ്രായക്കാരും, പല ആരോഗ്യ സ്ഥിതിയില്‍ ഉള്ളവരും, പല രാജ്യക്കാരുമെല്ലാം കൂടിക്കുഴഞ്ഞ 380 പേര്‍ ലിഫി നീന്തലില്‍ നേരിട്ട് പങ്കാളികളായി. രാജ്യത്താകമാനമുള്ള ക്ലബ്ബ് നീന്തല്‍ക്കാരും ഇതില്‍ ഉണ്ടായിരുന്നു. അമേരിക്ക, ആസ്‌ട്രേലിയ, ഹോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 15 അന്താരാഷ്ട്ര നീന്തല്‍ക്കാരും ഇതില്‍ പങ്കെടുത്തു. 

കൗമാരക്കാരനും സപ്തതി കഴിഞ്ഞവരും പ്രായഭേദം കണക്കാക്കാതെ പരസ്പരം മത്സരിക്കാനുണ്ടായിരുന്നു.ലിഫി നീന്തല്‍ മത്സരത്തില്‍ വിജയിക്കുന്നത് ആള്‍ അയര്‍ലണ്ട് ഫൈനല്‍ ജയിക്കുന്നത് പോലെയാണെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വക്താവ് അഭിപ്രായപ്പെട്ടത്.

റേസിന്റെ സമാപനം കുറിച്ചു കൊണ്ട് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ‘ട്രെഡിഷണല്‍ ഷവര്‍’ നല്‍കി.

Scroll To Top