Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ക്രിസ്മസ് ആശംസാ സന്ദേശങ്ങളുമായി Liffey Sound Fm 96.4 റേഡിയോ 

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ക്രിസ്മസ് ആശംസാ സന്ദേശങ്ങളുമായി Liffey Sound Fm 96.4 റേഡിയോ 

ത്തവണ കേരളാ ഹൗസ് ലിഫ്ഫി സൌണ്ട്‌സ് എഫ് എം 96.4 റേഡിയോ എത്തുന്നത് ക്രിസ്മസ് സ്‌പെഷ്യല്‍ എപ്പിസോഡുമായാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തില്‍ നടന്ന തിരുജന്മം നമ്മെ ഓര്‍മപ്പെടുത്തുന്നത് എന്താണ് ?കമ്പോളത്തിന്റെ വില്‍പ്പനത്താളത്തിനൊത്തു ചുവടു വയ്ക്കുന്ന ക്രിസ്മസ് പാപ്പാമാരും ആത്മസ്പര്‍ശമില്ലാത്ത ആഘോഷങ്ങളും ക്രിസ്മസിന്റെ പവിത്രതയെ ഊതിക്കെടുത്തുമ്പോഴും മഹത്വത്തില്‍ വിരാജിക്കുന്നവനും നിത്യതയില്‍ സ്ഥിതി ചെയ്യുന്നവനുമായ ദൈവപുത്രന്റെ സ്‌നേഹസന്ദേശം നല്കുന്ന പ്രത്യാശയും സമാധാനവും പതിനായിരങ്ങള്‍ക്ക് ഇന്നും സദാ ക്രിസ്മസ് അനുഭവം പ്രദാനം ചെയ്യുന്നു.ആഘോഷങ്ങള്‍ യഥാര്‍ഥത്തില്‍ അവര്‍ക്കുള്ളതാണ്!
ഇക്കഴിഞ്ഞ ഞായറാഴ്ച ഇരുപതാം തിയതി ഓണ്‍ എയറില്‍ വന്നത് ക്രിസ്തുമസ് പരിപാടികളായിരുന്നു.ഫാദര്‍ ജോര്‍ജ് തങ്കച്ചന്‍ ‘ കാതുകളെ കേള്‍ക്കുന്നുവോ’ എന്ന ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് ക്രിസ്തുമസ് സന്ദേശവും നല്‍കുന്നു.ജിങ്കില്‍ ബെല്‍സ് എന്ന അതിപുരാതന ക്രിസ്മസ് ഗാനം വയലിന്‍ സംഗീത ഉപകരണം കൊണ്ട് ഗൌരി ശ്യാംമും ജൂലിയെറ്റ് സോജനും മീട്ടുന്നു.ഫാദര്‍ അനീഷ് കെ സാമിന്റെ ക്രിസ്തുമസ് സന്ദേശവും ഇതോടൊപ്പമുണ്ട്.
അയര്‍ലണ്ടിലെ പ്രശസ്തഗായകരായ സാബു ജോസഫിന്റെയും ബിനു കെ പിയുടെയും ഗാനങ്ങളും ഇത്തവണ എഫ് എമ്മില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ബെന്നി ചെമ്മനം രചിച്ച ദ്യോവില്‍ നിന്ന് എന്ന സിഡിയിലെ ‘നാഥാ’ എന്ന ഗാനം ബിന്ദു ആലപിക്കുന്നു.ഷിബു കൊട്ടാരക്കര ആലപിച്ച ‘വാനില്‍ സംഗീതം എന്ന ഗാനവും ‘ഉന്നതങ്ങളില്‍ ഈശനു സ് തോത്രം’എന്ന ഗാനം ജിമ്മി ജേക്കബ് ആലപിക്കുന്നു
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് 
അവതരണം :പ്രിന്‍സ് ജോസഫ് അങ്കമാലി

Scroll To Top