Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ ആയുസ് ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്

അയര്‍ലണ്ടില്‍ ആയുസ് ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്

അയര്‍ലണ്ടില്‍ ആയുസിന്റെ കാര്യത്തില്‍ എന്നും സ്ത്രീകള്‍ തന്നെ മുന്നില്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ആയൂര്‍ദൈര്‍ഘ്യം കുറയുവാന്‍ കാരണം പുകവലിയും മറ്റു ദുശീലങ്ങളും തന്നെ. 
പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ സ്ത്രീകളുടെ ആയുസ് 83 ആണെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 78 ല്‍ ഒതുങ്ങിയതായാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
1926 മുതല്‍ 2011 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പുരുഷന്മാരുടെ ജീവിതദൈര്‍ഘ്യം കുറയുന്ന കാഴ്ച്ചയാണ് കാണുന്നത്. 
പുരുഷന്മാരുടെ ജീതിവക്രമത്തിലുണ്ടായ വീഴ്ച്ചകളാണ് പ്രധാനമായും ഇവരെ മരണത്തിലേക്ക്തള്ളി വിടുന്നതെന്നതാണ് പ്രധാനം. പുകവലിയിലൂടെ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് അടിമപ്പെടുന്നതിലൂടെ ഭൂരിഭാഗം പുരുഷന്മാരും നേരത്തെ തന്നെ മരണത്തിലേക്ക് നീങ്ങുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

ജീവിതശൈലീരോഗങ്ങളും ഇത്തരത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ക്രമേണ കുറയുവാന്‍ പ്രധാന കാരണമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Scroll To Top