Thursday May 25, 2017
Latest Updates

കട്ടപ്പനക്കാരന്‍ ജോസൂട്ടിയുടെ കഥ ‘ലൈഫ് ഓഫ് ജോസൂട്ടി:ഒക്ടോബര്‍ 9 മുതല്‍ അയര്‍ലണ്ടില്‍ 

കട്ടപ്പനക്കാരന്‍ ജോസൂട്ടിയുടെ കഥ ‘ലൈഫ് ഓഫ് ജോസൂട്ടി:ഒക്ടോബര്‍ 9 മുതല്‍ അയര്‍ലണ്ടില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എട്ട് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 9 മുതല്‍ ‘ലൈഫ് ഓഫ് ജോസൂട്ടി ‘പ്രദര്‍ശനത്തിനെത്തും.ഡബ്ലിന്‍ സാന്ട്രി ഐ എം സി ഒമ്‌നി സിനിമാസില്‍ ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളിലും,ഒക്ടോബര്‍ 9 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 ന് താലയിലെ ഐ എം സി സിനിമാസിലും ജോസൂട്ടി പ്രദര്‍ശിപ്പിക്കും.

കോര്‍ക്കില്‍ ബ്ലാക്ക്പൂള്‍ റീല്‍പിക്ച്ചറിലും,ഗോള്‍വേ ടൌണ്‍ ഹാള്‍ തീയേറ്ററിലും ശനിയാഴ്ച്ച(ശനിയാഴ്ച)രാവിലെ 11 മണിയ്ക്കാണ് പ്രദര്‍ശനം.

ഒക്ടോബര്‍ 11 ഞായറാഴ്ച്ച രാവിലെ 11.45 ന് കാവന്‍,വാട്ടര്‍ഫോര്‍ഡ്,ലീമറിക്ക് എന്നിവിടങ്ങളിലെ ഓഡിയോണ്‍ സിനിമാസിലും അന്നേ ദിവസം തന്നെ 2 മണിയ്ക്ക് ലെറ്റര്‍കെന്നിയിലെ സെഞ്ച്വറി സിനിമാസിലും ‘ലൈഫ് ഓഫ് ജോസൂട്ടി ‘ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കട്ടപ്പനയിലെ ഇടത്തരം കര്‍ഷക കുടുംബത്തിലെ ദൈവഭയമുള്ള നല്ലവനായ നായകന്‍ ജോസുകുട്ടി.സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ ഗ്രാമവാസിയായ ജോസൂട്ടിയുടെ പത്തുവയസ്സുമുതല്‍ 40 വയസ്സുവരെയുള്ള ജീവിതത്തിന്റെ സംഭവപരമ്പരയാണ് ‘ലൈഫ് ഓഫ് ജോസൂട്ടി.ജോസൂട്ടി സത്യസന്ധനും സ്‌നേഹമുള്ളവനുമാണ്.അത് കൊണ്ട് തന്നെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തെ മുമ്പോട്ടു കൊണ്ട് പോകുന്നത്.

.’ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസൂട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്. കലാഭവന്‍ മണി, സൂരാജ് വെഞ്ഞാറമ്മൂട്, എന്നിവരോടൊപ്പം രചനാ നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.

ജോസൂട്ടിയ്ക്ക് ജീവന്‍ കൊടുത്ത ദിലീപ് പറയുന്നത് ‘മനോരമ’യില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയിലൂടെ കാണാം

life of Life-Of-Josutty-movie-stills-3

Scroll To Top