Thursday December 08, 2016
Latest Updates

ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യം അയര്‍ലണ്ടെന്ന് കുടിയേറ്റക്കാര്‍; ഏറ്റവും സൗഹൃദകരമായ രാജ്യങ്ങളില്‍ നാലാം സ്ഥാനവും

ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യം അയര്‍ലണ്ടെന്ന് കുടിയേറ്റക്കാര്‍; ഏറ്റവും സൗഹൃദകരമായ രാജ്യങ്ങളില്‍ നാലാം സ്ഥാനവും

മ്യൂണിക്:യൂറോപ്യന്‍  യൂണിയനില്‍ അംഗമായതില്‍ വച്ച് ഏറ്റവും കൂടുതല്‍ ജീവിതച്ചെലവുള്ള രാജ്യം അയര്‍ലണ്ടാണെന്ന് കുടിയേറ്റക്കാര്‍. മ്യൂണിക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍ നേഷന്‍സ്’  ആഗോള തലത്തില്‍ 14,000 കുടിയേറ്റക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായമുയര്‍ന്നത്.

വിദേശികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആറാമത്തെ രാജ്യമായും അയര്‍ലണ്ടിനെ തെരഞ്ഞെടുത്തു. 64 രാജ്യങ്ങളെയായിരുന്നു ഇതിന് പരിഗണിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത സ്വിറ്റ്‌സര്‍ലണ്ടിന് അഞ്ചാം സ്ഥാനമുണ്ട്.

വീട്ടുവാടക, ആരോഗ്യ മേഖല എന്നിവയിലാണ് അയര്‍ലണ്ടില്‍ തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതെന്നാണ് കുടിയേറ്റക്കാര്‍ പറയുന്നത്. ഇക്വഡോര്‍, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് ജീവിതച്ചെലവ് ഏറ്റവും കുറവ്. ജീവിതച്ചെലവേറിയ മറ്റ് രാജ്യങ്ങളാകട്ടെ മൊസാംബിക്, നൈജീരിയ, ബ്രസീല്‍ എന്നിവയാണ്.

ജീവിതച്ചെലവിനെപ്പറ്റിയുള്ള കുടിയേറ്റക്കാരുടെ അഭിപ്രായം വ്യക്തിപരമാണെന്നും, എല്ലാ സാധനങ്ങള്‍ക്കും വില കൂടുതലാണ് എന്ന് അതിന് അര്‍ത്ഥമില്ലെന്നും വക്താവായ വേര ഗ്രോസ്സ്മാന്‍ പറഞ്ഞു.

ഇന്റര്‍നേഷന്‍സ് ഈയിടെ നടത്തിയ മറ്റൊരു സര്‍വ്വേയില്‍ ലോകത്തെ ഏറ്റവും സൗഹൃദകരമായ രാജ്യങ്ങളില്‍ അയര്‍ലണ്ടിന് നാലാം സ്ഥാനം ഉണ്ടായിരുന്നു. മ്യാന്‍മര്‍, മെക്‌സിക്കോ, പോര്‍ച്ചുഗല്‍ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍

Scroll To Top