Friday February 24, 2017
Latest Updates

അയര്‍ലണ്ടില്‍ ജീവിയ്ക്കൂ ..കൂടുതല്‍ കാലം ജീവിയ്ക്കു..!

അയര്‍ലണ്ടില്‍ ജീവിയ്ക്കൂ ..കൂടുതല്‍ കാലം ജീവിയ്ക്കു..!

അയര്‍ലണ്ടിലെ ജീവിത ദൈര്‍ഘ്യം നാള്‍ക്ക് നാള്‍ കൂടുകയാണോ?ഇപ്പോള്‍ 65 വയസ്സുള്ളവര്‍ക്ക് ശരാശരി കുറഞ്ഞത് 19.45 വര്‍ഷങ്ങള്‍ ആയുസ്സ് ബാക്കിയെന്ന് യൂറോ സ്റ്റാറ്റിന്റെ പുതിയ കണക്കുകള്‍. ഇത് പ്രകാരം ശരാശരി ഐറിഷ് ആയുര്‍ ദൈര്‍ഘ്യം 84.5 വയസ്സ്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന ‘ഹെല്‍ത്തി ലൈഫ് ഇയേഴ്‌സ്’ ആവട്ടെ പുരുഷന്മാര്‍ക്ക് 75.9 വയസ്സും സ്ത്രീകള്‍ക്ക് 77 വയസ്സുമാണ്.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് വലിയൊരു കുതിച്ചു ചാട്ടമാണ് ‘ഹെല്‍ത്തി ലൈഫ് ഇയേഴ്‌സ് ‘ ന്‍രെ കാര്യത്തില്‍ അയര്‍ലണ്ട് നടത്തിയിരിക്കുന്നത്. 28 ശതമാനം വരെ വര്‍ദ്ധനയാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ആരോഗ്യപരമായ ജീവിതദൈര്‍ഘ്യത്തില്‍ അയര്‍ലണ്ടും യുകെയും ഒരേ നിലവാരത്തിലായി.യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലാവട്ടെ ഇത് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. 

Scroll To Top