Monday April 24, 2017
Latest Updates

600 പേര്‍ക്ക് ജോലി നല്‍കാന്‍ ലിഡില്‍

600 പേര്‍ക്ക് ജോലി നല്‍കാന്‍ ലിഡില്‍

ഡബ്ലിന്‍:രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനമായ ലിഡില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 600 പേര്‍ക്ക് ജോലി നല്‍കും. 2000ല്‍ അയര്‍ണ്ടിലെത്തിയ ലിഡിലിന് നിലവില്‍ 146 സ്റ്റോറുകളും, 4,000 ജോലിക്കാരുമുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 1.5 ബില്ല്യണ്‍ യൂറോയുടെ സംഭാവനയാണ് ലിഡില്‍ നല്‍കിയിട്ടുള്ളത്.

അയര്‍ലണ്ട് വിപണിയുടെ 12% ആണ് ലിഡിലിന്റെ നിലവിലെ മാര്‍ക്കറ്റ് ഷെയര്‍. സ്റ്റോര്‍ ഓപ്പറേഷന്‍, വെയര്‍ഹൗസിങ്, ഡിസ്ട്രിബ്യൂഷന്‍, ഹെഡ് ഓഫീസ് എന്നീ മേഖലകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്. സ്റ്റോര്‍ മാനേജര്‍മാര്‍, ഡെപ്യൂട്ടി മാനേജര്‍മാര്‍, സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ എന്നീ പോസ്റ്റുകളിലും ആളെ നിയമിക്കും.

ലിഡിലില്‍ ജോലിക്കായി താല്‍പര്യമുള്ളവര്‍ക്ക് jobs.lidl.ie എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

Scroll To Top