Wednesday May 23, 2018
Latest Updates

ഡബ്ലിനിലെ ലിഡില്‍ സ്റ്റോറുകളില്‍ നൂറു ജോലികളുടെ ഒഴിവുകള്‍

ഡബ്ലിനിലെ ലിഡില്‍ സ്റ്റോറുകളില്‍ നൂറു ജോലികളുടെ ഒഴിവുകള്‍

ഡബ്ലിന്‍:ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ ലിഡില്‍ ഡബ്ലിനില്‍ പുതിയ നാല് സ്റ്റോറുകള്‍ കൂടി ആരംഭിക്കാനൊരുങ്ങുന്നു. ഇതോടെ രാജ്യത്തെ 100 പേര്‍ക്ക് കൂടി സ്റ്റോറുകളില്‍ ജോലി ലഭിക്കും. ലിഡിലിന്റെ രണ്ടാമത്തെ സ്റ്റോര്‍ സ്വോര്‍ഡ്സില്‍ അടുത്ത ആഴ്ചയാണ് ആരംഭിക്കുക. ഗ്ലെനഗറിയില്‍ ഡിസംബറില്‍ സ്റ്റോര്‍ ആരംഭിക്കും. ശേഷമുള്ള രണ്ട് സ്റ്റോറുകള്‍ 2017ല്‍ കാബ്ര, പോര്‍ട്ട്മര്‍ണോക്ക് എന്നവിടങ്ങളില്‍ ആരംഭിക്കും.

ഷാന്‍കില്‍, കാസില്‍നോക്ക് എന്നിവിടങ്ങളിലും സ്റ്റോറുകള്‍ ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഡബ്ലിനില്‍ തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താനാണ് ശ്രമമെന്ന് ലിഡില്‍ എം.ഡി ജെ.പി സ്‌കാലി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top