Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ മാനിറച്ചി വിപ്‌ളവം ,ലിഡിലില്‍ ആദായ വില്‍പ്പന 

അയര്‍ലണ്ടില്‍ മാനിറച്ചി വിപ്‌ളവം ,ലിഡിലില്‍ ആദായ വില്‍പ്പന 

ഡബ്ലിന്‍ :ക്രിസ്മസ് ആഘോഷത്തിന് അയര്‍ലണ്ട്കാര്‍ക്ക് ഇത്തവണത്തെ സ്‌പെഷ്യല്‍ മാനിറച്ചിയാണോ ?
സീസണല്‍ വിഭവമായി ഇത്തവണ മാനിറച്ചി വിളമ്പാനാണ് ഭക്ഷ്യ വ്യാപാരികളുടെ ആഹ്വാനം.അയര്‍ലണ്ടില്‍ ഇഷ്ട്ടം പോലെ ലഭ്യമാണെങ്കിലും ഫിന്‍ലന്‍ഡില്‍ നിന്ന് ടണ്‍ കണക്കിന് മാനിറച്ചി ഇറക്കുമതി ചെയ്തു സ്‌റ്റോക്ക് ചെയ്യുന്നുമുണ്ട് വ്യാപാരികള്‍.ലിഡിലാണ് പ്രധാന മാനിറച്ചി വില്‍പ്പനക്കാര്‍.

എന്നാല്‍ ഇത് ക്രിസ്തുമസ് ആഘോഷത്തിന്റെ തിളക്കം കുറയ്ക്കുമെന്ന് ചില കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. പക്ഷെ, മാനിറച്ചിക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഡീലക്‌സ് റേഞ്ചില്‍ തന്നെയാണ്. 

സൂപ്പര്‍ മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ മാനിറച്ച് കണ്ടപ്പോള്‍ കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് ഉറപ്പാക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്ന് സൗത്ത് ഡബ്ലിനിലെ ഒരു വീട്ടമ്മ പറഞ്ഞു. ഇനി ഷോപ്പിംഗിനു വരുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുവരില്ലെന്നും മനസില്‍ ഉറപ്പിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു.

മാനിറച്ചി വില്‍ക്കുന്നത് ക്രിസ്തുമസിന്റെ മാജിക് നഷ്ടപ്പെടുത്തുമെന്ന് പേരന്റിംഗ് വെബ്‌സൈറ്റായ മമ്മി പേജ് നടത്തുന്നതും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ലോറ ഹോഗ് പറഞ്ഞു. പല സംസ്‌കാരങ്ങള്‍ സമന്വയിച്ച സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ഇവിടെ ക്രിസ്തുമസ് ആഘോഷിക്കാത്തവരും ഉണ്ടാകാം. എന്നാല്‍ ഐറിഷുകാരിയായ വീട്ടമ്മ എന്ന നിലയില്‍ തനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാകില്ലെന്നും ലോറ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ചിക്കനെ അപേക്ഷിച്ച് മാനിറച്ചിയില്‍ ഇരട്ടിയിലധികം ന്യൂട്രിയന്റ്‌സ് ഉണ്ടെന്ന് നോര്‍വേയിലെ ആര്‍ട്ടിക് യുണിവേഴ്‌സിറ്റിയിലെ അമ്മര്‍ എല്‍തെയ്ബ് അലി ഹസന്‍ പറഞ്ഞു. മാനിറച്ചിയില്‍ സെലേനിയവും അയണും സിങ്കും കൂടുതലാണ്.എന്തായാലും മാനിറച്ചിയ്ക്ക് ആവശ്യക്കാര്‍ കൂടും എന്നുറപ്പാണ്.

ക്രിസ്മസ് അപ്പൂപ്പന്‍ റൈന്‍ ഡിയറിനെ കൊണ്ട് വരുന്നത് ഐറിഷ്‌കാര്‍ക്ക് കൊന്നു തിന്നാനാണെന്ന് ഒരു കഥയും താമസിയാതെ ഉണ്ടായേക്കാം!



Scroll To Top