Saturday December 10, 2016
Latest Updates

ഓര്‍ലാണ്ടോയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡബ്ലിനിലെ സ്വവര്‍ഗാനുരാഗികള്‍

ഓര്‍ലാണ്ടോയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡബ്ലിനിലെ സ്വവര്‍ഗാനുരാഗികള്‍

ഡബ്ലിന്‍:കഴിഞ്ഞ ദിവസം യുഎസിലെ ഓര്‍ലാണ്ടോയില്‍ നടന്ന വെടിവെപ്പില്‍ കൊലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ഡബ്ലിനില്‍ ആയിരക്കണക്കിന് സ്വവര്‍ഗാനുരാഗികള്‍ ഒത്തു ചേര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ ബര്‍ണാഡോസ് സ്‌ക്വയറിലായിരുന്നു സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടി. മഴവില്‍ നിറത്തിലുള്ള കൊടികളും, ബലൂണുകളുമായാണ് ആയിരങ്ങള്‍ ഇവിടെയെത്തിയത്.

ശനിയാഴ്ച രാത്രി 2 മണിയോടെ ഓര്‍ലാണ്ടോയില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒമര്‍ മത്തീന്‍ എന്നയാളായിരുന്നു കൊലയാളി. ഇയാള്‍ പിന്നീട് പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.vig011

ഡബ്ലിനില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി, ചില്‍ഡ്രണ്‍സ് മിനിസ്റ്റര്‍ കാതറിന്‍ സപ്പോനെ എന്നിവര്‍ പങ്കെടുത്തു.

Scroll To Top