Friday December 09, 2016
Latest Updates

ഡബ്ലിന്‍ ലെക്സ്ലിപ്പിലെ ഇന്റലില്‍ ‘ബോംബു വെച്ച ഇസ്ലാമിക് ഭീകരന്’ ശിക്ഷ നല്ല നടപ്പും കമ്മ്യൂണിറ്റി സര്‍വ്വീസും

ഡബ്ലിന്‍ ലെക്സ്ലിപ്പിലെ ഇന്റലില്‍ ‘ബോംബു വെച്ച ഇസ്ലാമിക് ഭീകരന്’ ശിക്ഷ നല്ല നടപ്പും കമ്മ്യൂണിറ്റി സര്‍വ്വീസും

ഡബ്ലിന്‍ :ഒരു മോട്ടോര്‍വേ അടപ്പിക്കുകയും വിമാന ഗതാഗതം തടസ്സപ്പെടുത്തുകയും 4000 ഇന്റല്‍ ജീനക്കാരെ ജോലിക്ക് കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത ‘ഭീകരിന്’ ശിക്ഷ 200 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ്. 

മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ കൂടെ കുടിച്ച സുഹൃത്തിന് പിറ്റേന്നു ദിവസം രാവിലെ ജോലിക്ക് പോകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചപ്പോള്‍ തോന്നിയ ബുദ്ധിയാണ് ഇദ്ദേഹത്തിന് ശിക്ഷ വാങ്ങിക്കൊടുത്തത്. ഇന്റലിലെ ജോലിക്കാരനായ കൂട്ടുകാരന്‍ 30 യൂറോ നല്‍കി ആ ജോലി ഏല്‍പ്പിച്ചു. 999 ലേക്ക് വിളിച്ച് ഇന്റിലിന്റെ സമീപത്ത് ബോംബുകള്‍ വെ്ച്ചിട്ടുണ്ടെന്നും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും വിളിച്ചു പറയുക. 

ജോലി ഭംഗിയായി ചെയ്ത ഈ മണ്ടന്‍ ഭീകരന്‍ ആരാണ് വിളിക്കുന്നതെന്ന് മറുതലയ്ക്കല്‍ നിന്നുള്ള ചോദ്യത്തിന് ആവുന്നത്ര ഗൗരവത്തില്‍ മറുപടിയും നല്‍കി ‘ ഇസ്ലാമിക് സ്റ്റേറ്റ്’. പെട്ടെന്ന് തന്നെ തങ്ങളുടെ 300 ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ബാക്കി 3700 പേരെ ജോലിക്കു കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത വകയില്‍ ഇന്റലിന് നഷ്ടം 6,000 മണിക്കൂറത്തെ ഉത്പ്പാദനം. 

പക്ഷേ ഭീകരനെ തേടി പുറകേ പോകേണ്ടി വന്നില്ല ഗാര്‍ഡയക്ക്. അദ്ദേഹം ഗാര്‍ഡ സ്‌റ്റേഷനിലേക്ക് ചെന്നതാണ് ഇതിനെക്കാള്‍ ഒക്കെ രസം. ഭീഷണിക്ക് ഒരു മാസത്തിനു ശേഷം വണ്ടിക്കൂലി നല്‍കാത്ത ഒരു യാത്രക്കാരനുമായി ഒരു ടാക്‌സി ഡ്രൈവര്‍ ബാല്‍ബ്രിഗാന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തി. കാശുകൊടുക്കാന്‍ തയ്യാറാല്ലാത്ത യാത്രക്കാരന്‍ മറ്റാരുമല്ലായിരുന്നു. അത് ഭീകരന്‍ ഹാമണ്ട് ആയിരുന്നു. ബോംബ് ഭീഷണിയുമായി വന്ന ഫോണ്‍ എടുത്ത അത്യപൂര്‍വ്വ ഓര്‍മ്മ ശക്തിയുള്ള ഗാര്‍ഡ യാത്രക്കാരന്റെ ശബ്ദം ഓര്‍ത്തെടുത്തു. ബോംബ് വെച്ചെന്ന് പറഞ്ഞ അതേ ശബ്ദം!

പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമായിരുന്നു. ജോലിക്ക് പോകാന്‍ മടിയനായ കൂട്ടുകാരന് വേണ്ടിയാണ് താന്‍ സാഹസം കാട്ടിയതെന്ന കുറ്റ സമ്മതത്തെത്തുടര്‍ന്ന് അദ്ദേഹം കോടതിയിലെത്തി. എന്തായാലും രണ്ട് വര്‍ഷം ജയിലിലേക്ക് അയക്കുന്നതിന് പകരം പാവം ‘ ഇ്സ്ലാമിക് ഭീകരന്’ നല്ല നടപ്പ് നല്‍കിയിരിക്കുകയാണ് ജഡ്ജി. ഓരോ ദിവസവും ഇത്തരം ഓരോ സര്‍പ്രൈസുകളാണ് തന്നെ കോടതിയില്‍ മുറിയില്‍ കാത്തിരിക്കുന്നതെന്നാണ് വിധി പറഞ്ഞ ജഡ്ജ് നോലാന്‍ തലയക്ക് കൈ വെച്ച് പറയുന്നത്. 

Scroll To Top