Wednesday May 24, 2017
Latest Updates

50000 ലെറ്റിയൂസ് ചെടികള്‍ മോഷണം പോയി 

50000 ലെറ്റിയൂസ് ചെടികള്‍ മോഷണം പോയി 

ഡബ്ലിന്‍ :ഡബ്ലിനിലെ റഷില്‍ നിന്നും 50000ത്തോളം ലെറ്റിയൂസ് ചെടികള്‍ മോഷണം പോയി. പ്രമുഖ ലെറ്റിയൂസ് കൃഷിക്കാരായ ഡി മക്‌നമാറ ആന്‍ഡ് സണ്‍സിന്റെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന ഒരു തരം ചീരച്ചെടികളാണ് വാഹനത്തോടൊപ്പം മോഷണം പോയത്.

ഇന്നലെ പുലര്‍ച്ചെ ആറു മണിക്ക് കമ്പനിയുടെ മുറ്റത്ത് നിന്നും ട്രക്ക് റഷിലെ ലോവര്‍ ചാനലല്‍ റോഡിലൂടെ കടത്തുകയായിരുന്നെന്നാണ് കരുതുന്നത്. മോഷണം പോയ തൈകള്‍ തിരികെ ലഭിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് കമ്പനി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വെള്ള നിറത്തിലുള്ള മറ്റ്‌സുബിഷി കാന്റെര്‍ ട്രക്കാണ് മോഷ്ടിക്കപ്പെട്ടത്.

മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് മുന്നോടിയായി ഗ്രീന്‍ ഹൗസില്‍ നട്ടു വളര്‍ത്താനുള്ള ചെടികളാണ് മോഷണം പോയത്.

Scroll To Top