Tuesday December 06, 2016
Latest Updates

179 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ പറത്തിയാല്‍ അയര്‍ലണ്ടില്‍ കിട്ടാവുന്ന പരമാവധി ശിക്ഷയെന്താണെന്നറിയാമോ ?

179 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ പറത്തിയാല്‍ അയര്‍ലണ്ടില്‍ കിട്ടാവുന്ന പരമാവധി ശിക്ഷയെന്താണെന്നറിയാമോ ?

ലെറ്റര്‍കെന്നി:വേഗത്തില്‍ കാറോടിക്കുന്നത് കുറ്റകരമൊന്നുമല്ല.പക്ഷെ വേഗതയില്‍ പോകാന്‍ അനുവാദമില്ലാതെ റോഡില്‍ 179 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുകയും, ഗാര്‍ഡയ്ക്ക് തന്നെ പിടികൂടാനാകില്ലെന്ന് വീമ്പു പറയുകയും ചെയ്‌താല്‍  ഗാര്‍ഡ എന്ത് ചെയ്യും?

ഒടുവില്‍ ഗാര്‍ഡ തന്നെ വേഗക്കാരനെ പിടികൂടി. സെപ്റ്റംബറില്‍ പിടികൂടിയ ഷെയ്ന്‍ ഗിബ്സണ്‍ (29) എന്ന ‘വേഗവീരനെ’ ലെറ്റര്‍കെന്നി ജില്ലാ കോടതി കഴിഞ്ഞ ദിവസം 20 മാസത്തെ തടവിന് വിധിക്കുകയും ചെയ്തു. മാത്രമല്ല അടുത്ത 10 വര്‍ഷത്തേയ്ക്ക് ഇയാള്‍ വാഹനമോടിക്കാനും പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

അമിതവേഗത, അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ടാക്സ് അടയ്ക്കാതെ വാഹനം റോഡിലിറക്കല്‍, ലൈസന്‍സ് ഇല്ലാത്ത ഡ്രൈവിങ്, എന്‍സിടി സര്‍ട്ടിഫിക്കറ്റില്ലാതെ ഡ്രൈവിങ് എന്നിങ്ങനെ 30ലേറെ കേസുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

ഇതിനുമുമ്പ് പലതവണ ഗാര്‍ഡ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗിബ്സണ്‍ രക്ഷപ്പെട്ടിട്ടുണ്ട്. കൊടുംവളവുകളിലടക്കം അപകടകരമായ രീതിയില്‍ ഇയാള്‍ വാഹനമോടിച്ചിരുന്നു. മദ്യപാനം ഇയാളുടെ മാനസിക നില തെറ്റിച്ചതായി കോടതിയില്‍ വാദമുയര്‍ന്നു. കൊള്ള, അതിക്രമിച്ചു കടക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കും ഗിബ്സണ്‍ പിടിയിലായിട്ടുണ്ട്.

Scroll To Top