Monday December 05, 2016
Latest Updates

വൃത്തിയില്‍ ഒന്നാം സ്ഥാനത്ത് ലെറ്റര്‍കെന്നി !

വൃത്തിയില്‍ ഒന്നാം സ്ഥാനത്ത് ലെറ്റര്‍കെന്നി !

ലെറ്റര്‍കെന്നി:അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ലെറ്റര്‍ കെന്നി തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ സൂപ്പര്‍ വാലു നാഷണല്‍ റ്റൈഡി ടൗണ്‍സ് കോംപെറ്റിഷനില്‍ പങ്കെടുത്ത 862 പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമാണ്,രാജ്യത്തെ ഏറ്റവും വൃത്തിയുള്ള പട്ടണമായി ലെറ്റര്‍കെന്നിയെ തിരഞ്ഞെടുത്തത്.

1959 മുതല്‍ ഏറ്റവും വൃത്തിയുള്ള പട്ടണത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ലെറ്റര്‍ കെന്നി ഉണ്ടെന്നും നിരന്തരം ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ തെളിവാണ് സമ്മാനലബ്ദിയെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍ കെല്ലി വിലയിരുത്തുന്നു.

കൌണ്ടി ക്ലയറിലെ ക്ലോണഗല്‍, അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടു.കൌണ്ടി കെറിയിലെ ലിസ്റ്റോളും സമ്മാന പട്ടികയില്‍ ഇടം നേടി.വൃത്തിയുള്ള ചെറു നഗരമാണ് ലിസ്റ്റോള്‍ 

Scroll To Top