Monday December 05, 2016
Latest Updates

ലെറ്റര്‍കെന്നി ആശുപത്രിയില്‍ പ്രതിസന്ധി രൂക്ഷം:സീനിയര്‍ സര്‍ജന്‍ രാജിവെച്ചു 

ലെറ്റര്‍കെന്നി ആശുപത്രിയില്‍ പ്രതിസന്ധി രൂക്ഷം:സീനിയര്‍ സര്‍ജന്‍ രാജിവെച്ചു 

ലെറ്റര്‍കെന്നി :രോഗീകളെ പരിചരിക്കുന്നതിന് ആവശ്യമായ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭ്യമാവുന്നില്ലെന്നതില്‍ പ്രതിഷേധിച്ച് ലെറ്റര്‍ കെന്നി ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്റ്റര്‍ സ്ഥാനമൊഴിഞ്ഞു.കഴിഞ്ഞ 24 വര്‍ഷമായി ലെറ്റര്‍ കെന്നിയില്‍ സേവനം ചെയ്തുവരുന്ന യൂറോളജിസ്സ്റ്റും സര്‍ജനുമായ ഡോ.കെവിന്‍ മോറാനാണ് രാജി വെച്ചത്.

ആശുപത്രിയുടെ ദുരവസ്ഥ പലതവണ അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടാവാതെ വന്നത് കൊണ്ടാണ് ഡോ.കെവിന്‍ കഴിഞ്ഞ ഡിസംബറില്‍ രാജി സന്നദ്ധത അറിയിച്ചത്.

യൂറോളജിയിലടക്കം ആവശ്യത്തിന് ഡോക്റ്റര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ്.കണ്‍സല്‍ട്ടന്റ്മാരായി എത്തുന്നത് യൂ കെ യില്‍ നിന്നുള്ള ഡോക്റ്റര്‍മാരാണ്.ഈ പോക്ക് പോയാല്‍ ലെറ്റര്‍കെന്നി ആശുപത്രി ഡീഗ്രേഡ് ചെയ്യേണ്ടി വരുമെന്ന് ഡോ.കെവിന്‍ മോറന്‍ പറഞ്ഞു.

Scroll To Top