Saturday September 23, 2017
Latest Updates

ഹിന്ദുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഓണ്‍ ലൈന്‍ കാമ്പയിന്‍ ആരംഭിച്ചു :നിങ്ങള്‍ക്കും പങ്കാളിയാവാം 

ഹിന്ദുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഓണ്‍ ലൈന്‍ കാമ്പയിന്‍ ആരംഭിച്ചു :നിങ്ങള്‍ക്കും പങ്കാളിയാവാം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കത്തോലിക്കാ സ്‌കൂളുകളില്‍ ഇതര മതസ്ഥരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്നതിനെതിരെ ഓണ്‍ ലൈന്‍ കാമ്പയിന്‍ ആരംഭിച്ചു.താമസസ്ഥലത്തിന് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ പോലും ഇതര മതസ്ഥര്‍ക്ക് അഡ്മിഷന്‍ നല്‍കാതിരിക്കുന്നതിനു മാനേജ്‌മെന്റിനുള്ള അവകാശം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് നൂറു കണക്കിന് പേര്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഓണ്‍ ലൈനില്‍ നിവേദനം അയയ്ക്കുന്നത്.

ക്രൈസ്തവേതര മത്സസ്ഥര്‍ക്ക് പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു മതവിശ്വാസികളായ കുട്ടികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന രീതി അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്‌മെന്റുകള്‍ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഫണ്ടിംഗ് നല്‍കുന്ന സ്‌കൂളുകള്‍ പൗരന്മാരും താമസക്കാരുമായ ഇതരമതസ്ഥര്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്ന നയം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സമിതിയും ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.അതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അകാരണമായി നിയമ നിര്‍മ്മാണം വൈകുകയാണ്.ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന് ഓണ്‍ ലൈനില്‍ നിവേദനം അയയ്ക്കുവാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ള രക്ഷിതാക്കളുടെ സംഘം തീരുമാനം എടുത്തത്.

ഓണ്‍ ലൈന്‍ കാമ്പയിനില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെത്തി Sign this petition എന്ന ഭാഗത്തിലെ ആവശ്യമായ കോളങ്ങള്‍ പൂരിപ്പിക്കുക.https://www.change.org/p/minister-of-education-ireland-bring-in-non-religious-admission-policy-for-schools?recruiter=274042811&utm_source=share_petition&utm_medium=facebook&utm_campaign=share_facebook_responsive&utm_term=des-lg-no_src-custom_msg

Scroll To Top