Thursday July 20, 2017
Latest Updates

ഇന്ത്യയിലെ സേവന പരിചയവുമായി ലെറ്റര്‍കെന്നി-റാഫേ രൂപതയ്ക്ക് പുതിയ ബിഷപ്പ്

ഇന്ത്യയിലെ സേവന പരിചയവുമായി ലെറ്റര്‍കെന്നി-റാഫേ രൂപതയ്ക്ക് പുതിയ ബിഷപ്പ്

ലെറ്റര്‍കെന്നി:ലെറ്റര്‍കെന്നി ആസ്ഥാനമായുള്ള റാഫേ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. അലക്സാണ്ടര്‍ അലോഷ്യസ് മക് ഗുക്കിയാനെ പ്രഖ്യാപിച്ചു.ദീര്‍ഘകാലം ഇവിടെ ബിഷപ്പായിരുന്ന ഫിലിപ്പ് ബോയ്സിന്റെ രാജി മാര്‍പ്പാപ്പ അംഗീകരിച്ചതോടെയാണ് പുതിയ ആളെ നിയോഗിച്ചത്.ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ പുതിയ സ്ഥാനലബ്ധിയില്‍ ഫാ. മക് ഗുക്ക്യനെ അനുമോദിച്ചു.ആത്മാര്‍ഥമായ പ്രാര്‍ഥന നിറഞ്ഞ എല്ലാ അനുമോദനങ്ങളും നേരുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ദീര്‍ഘമായ അനുഭവജഞാനവും അറിവും പുതിയ പദവിക്ക് അനുഗ്രഹമാകട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ബോയ്സിനും ആര്‍ച്ച് ബിഷപ്പ് നന്ദി പറഞ്ഞു.

കൗണ്ടി ആന്‍ട്രിമിലെ ക്ലോമില്‍സില്‍ പരേതരായ ബ്രയാന്‍-പൗളിന്‍ ദമ്പതികളുടെ ആറുമക്കളില്‍ ഇളയവനായി 1953ലാണ് മാക് ഗുക്ക്യന്‍ പിറന്നത്.1972 ഒക്ടോബറില്‍ ഡബ്ലിനിലെ ക്ലോണ്ടാര്‍ഫില്‍ ജീസ്യൂട്ട് നോവിഷ്യേറ്റില്‍ ചേര്‍ന്നു

ഇന്ത്യയിലും സേവനം അനുഷ്ടിച്ചിട്ടുള്ള ബിഷപ്പ് മക് ഗുക്കിയാന്റെ നേതൃത്വത്തിലാണ് 1990ല്‍ ഡബ്ലിനില്‍ ജീസ്യൂട് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തുറന്നത് .ആറ് വര്‍ഷം ഡൗണ്‍ ആന്റ് കോണോര്‍ ഇടവകയുടെ ലിവിംഗ് ചര്‍ച്ച് പ്രോജക്ടുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചു വരികെയാണ് പുതിയ സ്ഥാനലബ്ധി.

Scroll To Top