Tuesday December 06, 2016
Latest Updates

അപേക്ഷയില്‍ കൃത്രിമത്വം: ലെറ്റര്‍ കെന്നിയിലെ ഡോക്ടര്‍ക്കെതിരെ നടപടി

അപേക്ഷയില്‍ കൃത്രിമത്വം: ലെറ്റര്‍ കെന്നിയിലെ ഡോക്ടര്‍ക്കെതിരെ നടപടി

ലെറ്റര്‍ കെന്നി:ജോലിയുമായി ബന്ധപ്പെട്ട സ്വഭാവദൂഷ്യത്തിനെത്തുടര്‍ന്ന് ഡോണഗലില്‍ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. അപേക്ഷയില്‍ കൃത്രിമത്വം കാണിച്ച് വ്യാജ അവകാശവാദം ഉന്നയിച്ചതിനാണ് സുഡാന്‍കാരനായ ഡോ: മുഹമ്മദ് അബ്ദെല്‍റഹ്മാനെ(27)തിരെ നടപടി. 2016 ജനുവരി മുതല്‍ ലെറ്റര്‍കെന്നിയിലെ ജനറല്‍ ഹോസ്പിറ്റലില്‍ ഒബ്റ്റെട്രിക്സ്, ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അബ്ദെല്‍റഹ്മാന്‍.

ബ്രിട്ടിഷ് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടു തവണയും ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇംഗ്ലിഷില്‍ നല്ല പ്രാവീണ്യം വേണം എന്നു നിബന്ധനയുണ്ടായിരുന്നെങ്കിലും അബ്ദെല്‍റഹ്മാന് ഇംഗ്ലിഷ് അത്ര വശമില്ലായിരുന്നു. ഇതിനാല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. എന്നാല്‍ ഇദ്ദേഹം വീണ്ടും അപേക്ഷകള്‍ നല്‍കുകയായിരുന്നു.

എങ്കിലും അബ്ദെല്‍റഹ്മാന്‍ തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇദ്ദേഹം ചെയ്ത കുറ്റങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.

Scroll To Top