Thursday March 22, 2018
Latest Updates

കുടിയേറ്റക്കാരെ പരിഗണിക്കാത്തവരെ പാഠം പഠിപ്പിക്കണം! വോട്ട് ചെയ്യാന്‍ മറക്കരുത് ….

കുടിയേറ്റക്കാരെ പരിഗണിക്കാത്തവരെ പാഠം പഠിപ്പിക്കണം! വോട്ട് ചെയ്യാന്‍ മറക്കരുത് ….

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതായി ആക്ഷേപം. കുടിയേറ്റക്കാരുടെ സംയുക്ത സംഘടനയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്.

അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെയും പുതിയ ഐറിഷ് പൗരന്‍മാരുടെയും രാജ്യത്തെ പങ്ക് സംബന്ധിച്ച് കുടിയേറ്റക്കാരുടെ സംഘടനകള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ തെരഞ്ഞെടുപ്പ് ഹരജി സമര്‍പ്പിച്ചിരുന്നു.ഒരൊറ്റ രാഷ്ട്രീയ കക്ഷി പോലും പക്ഷെ അതിനെ കുറിച്ചു പ്രതീകരിക്കുകയോ അവരുടെ പ്രകടന പത്രികയില്‍ പരാമര്‍ശിക്കുകയോ ചെയ്തില്ല.ഒരൊറ്റ കുടിയേറ്റക്കാരുടെ പ്രതിനിധിയെ പോലും ഒരു കക്ഷിയും സ്ഥാനാര്‍ഥിയാക്കിയിട്ടില്ല.ചില മണ്ഡലങ്ങളില്‍ നാലായിരമോ മൂവായിരമോ ഫസ്റ്റ് വോട്ട് ലഭിച്ചാല്‍ ടി ഡി യാകാവുന്ന അയര്‍ലണ്ടില്‍ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ സ്വന്തമായി ഒരൊറ്റ ടി ഡി പോലും ഉണ്ടാവില്ല’സംഘടനാ നേതാക്കള്‍ പറയുന്നു.

ഐറിഷ് ലേബര്‍ മാര്‍ക്കറ്റിലെ കുടിയേറ്റക്കാരുടെ തുല്യത ഉറപ്പുവരുത്തുക,കൂടുതല്‍ വിദ്യഭ്യാസതാമസ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്ന ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍. പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ നിശ്ചിത സ്‌കൂള്‍ സംവിധാനം ഉറപ്പുവരുത്തണമെന്നും കുടിയേറ്റ ജനത ആവശ്യപ്പെട്ടിരുന്നു.

‘ഞങ്ങള്‍ അയര്‍ലണ്ടിലാണ് ജോലിച്ചെയ്യുന്നത്. ഈ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നവരാണ് ഞങ്ങള്‍. പുതിയ ഐറിഷ് പൗരന്‍മാരുടെ ഗ്രൂപ്പിന്റെ നേതാവും ആഫ്രിക്കക്കാരനുമായ നെലാത്ത് ചാഡ്‌മോയോ പറഞ്ഞു. ഈ രാജ്യത്തിന്റെ പുരോഗതിയില്‍ ഞങ്ങള്‍ തല്‍പ്പരരാണ്. ഇവിടെയാണ് ഞങ്ങളുടെ താമസം. മറ്റെവിടെയും പോകുന്നില്ല. സിറിയയിലെ പ്രതിസന്ധി ആരംഭിച്ച ശേഷം നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളെ കുറിച്ച് മിക്ക സ്ഥാനാര്‍ഥികളും മൗനം പാലിക്കുകയാണ്. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ ഒരുകാലത്തും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടില്ല.കുടിയേറ്റക്കാര്‍ക്ക് ഏതിരെ നയം സ്വീകരിക്കുന്ന രാഷ്ട്രീയ സ്ഥാനാര്‍ഥികളെ തിരിച്ചറിയണമെന്നും,ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവര്‍ക്ക് വോട്ടു നല്കി വിജയിപ്പിക്കണമെന്നും കുടിയേറ്റ സംഘടനകള്‍ പൊതു ധാരണയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കുടിറ്റേക്കാരില്‍ ഏറെപ്പേര്‍ ഇന്ന് വോട്ടര്‍മാരാണ്.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റക്കാരുടെപിന്തുണ നേടാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍, പ്രധാന പാര്‍ട്ടികളുടെനിലപാടിനുവേണ്ടിയാണ് ഞങ്ങള്‍ കാത്തുനില്‍ക്കുന്നത്.നൂറുകണക്കിന് കുടിയേറ്റക്കാര്‍ രാഷ്ട്രീയ ത്തില്‍ ഉണ്ടങ്കിലും അവരെ സ്വന്തം പാര്‍ട്ടികള്‍ പോലും പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ഇല്ലാത്തതിനാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുക എന്നത് കുടിയേറ്റക്കാരെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാതിനിധ്യവുമില്ല. ഇത് പരിഹരിക്കാന്‍ മന്ത്രിമാരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും ശക്തമായ ഇടപെടല്‍ കൂടിയേ തീരു.ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം വേണം.അല്ലാത്ത പക്ഷം അരാഷ്ട്രീമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും കുടിയേറ്റക്കാര്‍ അവകാശങ്ങളെ നിര്ബന്ധപൂര്‍വ്വം നേടിയെടുക്കുകയും ചെയ്യേണ്ട സാഹച്ചര്യത്തിലേയ്ക്ക് വഴി തെളിക്കുകയും ചെയ്യേണ്ടി വരുമെന്ന് കുടിയേറ്റ സംഘടനകള്‍ ഓര്‍മ്മിപ്പിച്ചു.

Scroll To Top