Wednesday January 17, 2018
Latest Updates

കുറച്ചു കഴിക്കു ,കൂടുതല്‍ ജീവിക്കു…പുതിയ പഠനവുമായി വിദഗ്ദര്‍

കുറച്ചു കഴിക്കു ,കൂടുതല്‍ ജീവിക്കു…പുതിയ പഠനവുമായി വിദഗ്ദര്‍

ഭക്ഷണം കുറച്ചു കഴിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് ബിര്‍മ്മിങ്ഹാം യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി വിദഗ്ദ്ധന്‍ പ്രൊഫ: സ്റ്റീവന്‍ ഓസ്റ്റാഡ്. ഭക്ഷണം കുറച്ച് കഴിക്കുക എന്നാല്‍ ഡയറ്റിങ് അല്ല, ശരീരത്തിന് ലഭിക്കുന്ന കലോറി കുറയ്ക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.

നിരന്തരം വിശക്കുകയും അതിനനുസരിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ദീര്‍ഘ കാല ജീവിത്തിന് സഹായിക്കുമെന്നത് 1930 വരെ ശരിയായിരുന്നു എന്നാണ് പ്രൊഫ: ഓസ്റ്റാഡ് പറയുന്നത്. പെട്ടെന്ന് വയസ്സാകുന്നത് തടയാന്‍ ഈ ശീലത്തിന് കഴിയുമായിരുന്നു.

കുരങ്ങ്, എലി, ഫ്രൂട്ട് ഫ്‌ളൈ, മണ്ണിരകള്‍ എന്നിവയില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ആഹാരം കുറച്ചു കഴിക്കുന്നത് പ്രായമാകുന്നതിന്റെ വേഗതയെ കുറയ്ക്കുമെന്ന് പ്രൊഫസര്‍ തെളിയിക്കുന്നത്. ഈ ജീവികള്‍ക്ക് നല്‍കുന്ന കലോറി മൂല്യം 10 മുതല്‍ 40% വരെ കുറച്ചപ്പോള്‍, ആയുര്‍ദൈര്‍ഘ്യം 10 മുതല്‍ 30% വരെ വര്‍ദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍ ചെറിയ തരം മണ്ണിര 50% വരെ ആയുര്‍ദൈര്‍ഘ്യം ഏറിയതായി കാണിച്ചുവത്രേ !

ഇതിനാലാണ് മനുഷ്യനിലും ഇതേ പ്രതിഭാസം നടന്നേക്കാം എന്ന നിഗമനത്തില്‍ പ്രൊഫസര്‍ എത്തിയത്.

Scroll To Top