Saturday September 23, 2017
Latest Updates

പള്ളിക്കാര്‍ തോറ്റോ?കില്‍ഡയര്‍ അത്തായിയിലെ ലെസ്ബിയന്‍ ഗായകരെ വീണ്ടും പള്ളിയില്‍ കയറ്റും

പള്ളിക്കാര്‍ തോറ്റോ?കില്‍ഡയര്‍ അത്തായിയിലെ ലെസ്ബിയന്‍ ഗായകരെ വീണ്ടും പള്ളിയില്‍ കയറ്റും

അത്തായി(കില്‍ഡയര്‍) :സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികളെ പള്ളിയിലെ കൊയറിലേയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. കില്‍ഡയറിലെ അത്തായി പള്ളി കൊയറിലെ ഗായികമാരായ ജസിന്ത ഒ ഡൊണല്‍, ജെറാള്‍ഡൈന്‍ ഫ്ളനാഗന്‍ എന്നിവരെ വിവാഹശേഷം പള്ളിയിലെ ചില അധികൃതര്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തെ ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്ന് ലെസ്ബിയന്‍ കപ്പിളിനെ തിരിച്ചെടുക്കാന്‍ പള്ളിക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുകഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയായില്‍ ആയിരക്കണക്കിന് പേരാണ് പ്രതീകരിച്ചത്.

കഴിഞ്ഞ വേനല്‍ക്കാലത്താണ് ജസിന്തയും ജെറാള്‍ഡൈനും വിവാഹിതരായത്.വര്‍ഷങ്ങളായി പള്ളിയിലെ പാരിഷ് ഗായികയാണ് ജസിന്ത. തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും ചെയ്തു ജസിന്ത. ഇവരെ പുറത്താക്കിയതിനെത്തുടര്‍ന്ന് കെ.എഫ്.എമ്മില്‍ ഇവരുടെ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്തിരുന്നു

(Photo:ലെസ്ബിയന്‍ ദമ്പതികള്‍ പള്ളി ഭാരവാഹികളോടൊപ്പം)

Scroll To Top