Saturday December 10, 2016
Latest Updates

ഫിനഗേലിന് മികച്ച വിജയം ലഭിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ലിയോ വരെദ്കര്‍ക്കും സാധ്യതയെന്ന് നിരീക്ഷകര്‍

ഫിനഗേലിന് മികച്ച വിജയം ലഭിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ലിയോ വരെദ്കര്‍ക്കും സാധ്യതയെന്ന് നിരീക്ഷകര്‍

ഡബ്ലിന്‍:പൊതു തിരഞ്ഞെടുപ്പിന് ശേഷം ഫിനഗേല്‍ പാര്‍ട്ടിയ്ക്ക് വീണ്ടും ഭൂരിപക്ഷം ലഭിച്ചാല്‍ എന്‍ട കെന്നി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് പൊതു അവ്സ്ഥയെങ്കിലും നിലവിലുള്ള ഭരണമുന്നണി തന്നെ തുടര്‍ന്നാല്‍ മാത്രമേ അതിനു സാധ്യതയുണ്ടാവുകയുല്‌ളെന്നു രാഷ്ട്രീയ നിരീക്ഷകര്‍.തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഫിനഗേല്‍ മറ്റൊരു കക്ഷിയെയാണ് സഖ്യത്തില്‍ ചേര്‍ക്കുന്നതെങ്കില്‍ ഏന്‍ഡ കെന്നിയ്ക്ക് പാര്‍ട്ടി ലീഡര്‍ പദവിയില്‍ തുടരാന്‍ താത്പര്യം ഇല്ലെന്നാണ് പുതിയ സൂചനകള്‍.
ഫിയനാ ഫാള്‍ അടക്കമുള്ള കക്ഷികള്‍ ഫിനഗേലിനൊപ്പം ചേരുമെന്നാണ് ഇരു കക്ഷികളുടെയും ഇടത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് തന്നെ ലഭിച്ചിരിക്കുന്ന വിവരം.ഫിയന ഫാളിന്റെ പിന്തുണയോടെ ഫിനഗേലോ ,ഫിനഗേലിന്റെ പിന്തുണയോടെ ഫിയനാ ഫാളോ അധികാരത്തില്‍ എത്താനാണ് അവസാന ഘട്ട ശ്രമം ഉണ്ടായേക്കുക.ഷിന്‍ ഫെയിനെ അധികാരത്തില്‍ നിന്നും അകറ്റാനുള്ള താത്പര്യമാണ് ഇരു കക്ഷികള്‍ക്കും ഉള്ളത്.ഭരണം സംബന്ധിച്ച അസന്നിഗ്ധാവസ്ഥ ഒഴിവാക്കുവാനുമാവും.

അത്തരമൊരു ഘട്ടത്തിലാണ് കെന്നിയ്ക്ക് പകരമായി ലിയോ വരദ്കര്‍ നേതൃത്വത്തില്‍ എത്തുമെന്ന് കരുതുന്നവരുടെ എണ്ണം കൂടുന്നത്. കെന്നിയെക്കാള്‍ മികച്ച ലീഡര്‍ ലിയോ വരദ്കര്‍ ആയിരിക്കും എന്ന് വിശ്വസിക്കുന്നവരാണ് പകുതിയോളം ജനങ്ങളും. ഇയിടെ പുറത്ത് വന്ന പോള്‍ ഫലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സര്‍വെയില്‍ 48 ശതമാനം ആളുകളാണ് വരദ്കര്‍ നല്ല നേതാവായിരിക്കും എന്ന് അഭിപ്രായപ്പെടുന്നത്. 28 ശതമാനം പേര്‍ വിയോജിക്കുമ്പോള്‍ 24 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും മറുപടി പറഞ്ഞു. ജനറല്‍ ഇലക്ഷനു മുന്നോടിയായി ദ ജേര്‍ണല്‍ ആണ് പോള്‍ സര്‍വെ നടത്തിയത്.
വരദ്കറിനെ ഏറ്റവും പിന്തുണയ്ക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം നാടായ ഡബ്ലിനില്‍ ഉള്ളവരാണ്. 52 ശതമാനം പേരാണ് ഇവിടെ ഇന്ത്യന്‍ വംശജനായ വരേദ്കര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. കെന്നിയുടെ നാട്ടിലാണ് വരദ്കറിന് ഏറ്റവും കുറവ് സപ്പോര്‍ട്ടുള്ളത്. 43 ശതമാനം ആളുകള്‍ മാത്രമെ ഇവിടെ വരദ്കറിനെ പിന്തുണയ്ക്കുന്നുള്ളൂ.
തനിക്ക് വീണ്ടും അവസരം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് കെന്നി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.കെന്നിയുടെ പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാനായില്ലെങ്കില്‍ വരദ്കര്‍ നേതൃസ്ഥാനത്ത് എത്തുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുകയാണ്.

 

Scroll To Top