Wednesday January 17, 2018
Latest Updates

ലിയോ വരദ്കറുടെ വിജയാഘോഷം ഇന്ത്യയിലും,അതിശയം തലക്കെട്ടില്‍ നിറച്ച് ലോക മാധ്യമങ്ങള്‍

ലിയോ വരദ്കറുടെ വിജയാഘോഷം ഇന്ത്യയിലും,അതിശയം തലക്കെട്ടില്‍ നിറച്ച് ലോക മാധ്യമങ്ങള്‍

ഡബ്ലിന്‍ : ലിയോ വരദ്കറുടെ വിജയം ആഘോഷമാക്കി ഇന്ത്യയിലെ ബന്ധുമിത്ര സമൂഹം.ബോറിവലിയിലെ വീട്ടില്‍ ഒട്ടേറെ  കുടുംബ ബന്ധുക്കളാണ് ഫിനഗേലിന്റെ നേതാവായി അവരുടെ സ്വന്തം വരദ്കര്‍ തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷിക്കാന്‍ ഒത്തുകൂടിയത്.

93 കാരനായ വരദ്കറുടെ ‘വല്യച്ചന്‍’ മനോഹര്‍ വരദ്കര്‍ക്ക്(ലിയോയുടെ പിതാവ് അശോകിന്റെ മൂത്ത ജേഷ്ഠന്‍) അതൊരു അഭിമാന നിമിഷമായിരുന്നു.വലിയൊരു കേക്കുമുണ്ടാക്കിയാണ് അദ്ദേഹം വിജയം കാത്തിരുന്നത്.

മറ്റൊരു വല്യച്ഛനായ അവിനാശ് വരദ്കറും ആഹ്‌ളാദം പങ്കിടാനെത്തിയിരുന്നു.ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു വരദ്കറുടെ അച്ചന്‍ അശോക്.മനോഹറുടെ മകള്‍ ശുഭദ അറിയപ്പെടുന്ന ക്ലാസിക്കല്‍ നര്‍ത്തകിയാണ്.’അവന്‍ നന്നായി കഠിനാധ്വാനം ചെയ്തു.അതിന്റെ ഗുണം അവന് ലഭിച്ചു’.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാളികളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നീണ്ട പട്ടികയുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ലിയോവരദ്കറും എത്തുന്നതെന്ന് അവര്‍ പറഞ്ഞു.

.’ഇന്ത്യ ഇന്ന് ചരിത്രമെഴുതും.വോട്ടെണ്ണല്‍ ഫലം കാത്തിരുന്നവരോടായി വന്ദ്യനായ അവിനാശ് നേരത്തേ തന്നെ പ്രവചിച്ചു’1998ലാണ് ഞാന്‍ വരദ്കറെ ആദ്യമായി കണ്ടത്.അന്നവന് 21 വയസ്സായിരുന്നുവെന്നാണു ഓര്‍ക്കുന്നത്.അപ്പോഴാണ് ലിയോയെ കുടുംബത്തില്‍ അറിയപ്പെടുന്നത്.ഇന്ത്യയെക്കുറിച്ച് ലിയോയ്ക്ക് ഏറെ മതിപ്പായിരുന്നു.ഞങ്ങളുടെ കാര്‍ഷിക പാരമ്പര്യത്തില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു.മുബൈയിലെ വീട്ടില്‍ എപ്പോഴൊക്കെ വരുന്നോ അപ്പോഴൊക്കെ എല്ലാ ബന്ധുക്കളെയും വന്നു കണ്ട് അനുഗ്രഹം തേടാന്‍ ലിയോ പരിശ്രമിച്ചിരുന്നു.അവിനാഷ് പറയുന്നു.

ഇന്ത്യാ സന്ദര്‍ശന വേളയില്‍ വരദ്കര്‍, അച്ഛന്റെ സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം

ഇന്ത്യാ സന്ദര്‍ശന വേളയില്‍ വരദ്കര്‍, അച്ഛന്റെ സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം

അയര്‍ലണ്ടില്‍ അവന്‍ ഒരു ഇന്ത്യന്‍ വംശജനാണ് എന്ന് അവകാശപ്പെടാഞ്ഞത് അവന് ‘വലിയ ലക്ഷ്യങ്ങള്‍ ഉള്ളത് കൊണ്ടാവും’:ചോദ്യത്തിന് മറുപടിയായി കണ്ണിറുക്കി അടച്ചുകൊണ്ട് അവിനാശ് പറഞ്ഞു.ഒത്തിരി നല്ല കഴിവുള്ളവനാണ് അവന്‍…അയര്‌ലണ്ടിനും അവന്‍ ഒരു അനുഗ്രഹമാകും.

കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നാണ് ടിവിയില്‍ ഡബ്ലിനിലെ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ കണ്ടത്.രാത്രി 10.21 ന് ഔദ്യോഗിക സ്ഥിതീകരണം എത്തിയതോടെ സന്തോഷം ഇരട്ടിയായി.മുറ്റത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും,അയല്‍ക്കാര്‍ക്കും മധുരം വിളമ്പിയാണ് കുടുംബം ലിയോയുടെ വിജയം ആഘോഷിച്ചത്.

സല്‍മാന്‍ ഖാന്റെയും,സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും ഫാനായ ലിയോയ്ക്ക് ഇന്ത്യന്‍ ഭക്ഷണസാധനങ്ങളോടും ഏറെ പ്രിയമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.ഗുലാബ് ജാമിന്റെ ഒരു ഇഷ്ടക്കാരനാണ് ലിയോ.ലിയോയുടെ ‘അമ്മ മിറിയത്തിനും ഇന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അറിയാം.ഡബ്ലിനില്‍ ഒട്ടേറെ തവണ സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കള്‍ ആഹ്‌ളാദത്തിനിടയില്‍ ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു.

mu lv

ഇന്ത്യന്‍ മാധ്യമങ്ങളും ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളും വരദ്കറുടെ വിജയം ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.’വളരെ ദൃഢമായ കത്തോലിക്കാ രാജ്യത്ത് ഗേ പ്രധാനമന്ത്രി,അതും ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ‘ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്തു.’സാമൂഹിക ചരിത്രത്തില്‍ വലിയൊരു മാറ്റത്തിനാകും വരദ്കറുടെ സ്ഥാനലബ്ധി തുടക്കമിടുക,ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

വരദ്കറുടെ വരവ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആഘോഷമാക്കി

ഡബ്ലിന്‍ : ഒടുവില്‍ ഐറീഷ് ജനത അതിന്റെ നേതാവിനെ കണ്ടെത്തി; അത് ലിയോ വരദ്കര്‍ തന്നെ.ഫിനഗേലിന്റെയും രാജ്യത്തിന്റെയും നായകനായി വരദ്കറെ രാജ്യം തിരഞ്ഞെടുത്തു.രാജ്യത്തെ ജനങ്ങള്‍ക്കോ ഫിനഗേലിനോ പാര്‍ടി നേതാക്കള്‍ക്കോ ഇന്ത്യന്‍ വംശജന്‍ കൂടിയായ വരദ്കറുടെ സ്ഥാനാരോഹണം അത്ഭുതമായിരുന്നില്ല.എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും മറ്റും അതത്ര പിടിച്ച മട്ടിലല്ല വാര്‍ത്തകള്‍ വന്നത്. വരദ്കറുടെ വംശീയ പാരമ്പര്യവും സെക്ഷ്വാലിറ്റിയുമൊക്കെയാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്.

2015 ജനുവരിയില്‍ ഒരു റേഡിയോ അഭിമുഖത്തില്‍ താനൊരു ഗേ ആണെന്ന് വരദ്കര്‍ സ്വയം വെളിപ്പെടുത്തുകയായിരുന്നു.വരദ്കറുടെ വെളിപ്പെടുത്തലിലെ നിഷ്‌കളങ്കതയും ലോകത്തിന്റെ ജിജ്ഞാസയും യാഥാസ്ഥിതിക അയര്‍ലണ്ടും അന്ന് വാര്‍ത്തയില്‍ നിറഞ്ഞു. അന്നത്തേതുപോലെ വീണ്ടും ആ വരദ്കറും അയര്‍ലണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

അയര്‍ലണ്ടിന് ആദ്യ ഗേ പ്രധാനമന്ത്രി എന്നായിരുന്നു ടൈംസിന്റെ ലീഡ്,അയര്‍ലണ്ടിന് പ്രായം കുറഞ്ഞ ഗേ പ്രധാനമന്ത്രി എന്നായിരുന്നു സിബിഎസ് ന്യൂസ് റിപോര്‍ട് ചെയ്തത്.ഗേ നിയമ സൃഷ്ടാവ്,ലിയോ വരദ്കര്‍ അയര്‍ലണ്ട് പ്രധാനമന്ത്രി പദത്തിലേക്ക് എന്ന് ന്യൂയോര്‍ക്ക് ടൈംസും അയര്‍ലണ്ട് ഗേ പ്രധാനമന്ത്രിയുമായി ചരിത്രമായെന്ന് പിങ്ക് ന്യൂസും അയര്‍ലണ്ട് ഗേ പ്രധാനമന്ത്രിക്കായി തയ്യാറെടുക്കുന്നതായി ബിബിസിയും റിപോര്‍ട് ചെയ്തു.ഇന്ത്യന്‍ വംശദന്‍ ലിയോ വരദ്കര്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയാകുന്നുവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത.

സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകും എന്നാണ് മനോരമ’ ലിയോയുടെ വാര്‍ത്തയ്ക്ക് ഹെഡിംഗ് നല്‍കിയത്.അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്കര്‍ പ്രധാനമന്ത്രി പദത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് ദീപിക’ വാര്‍ത്തയെ എതിരേറ്റത്.ഈക്വാളിറ്റി റഫറണ്ടവാര്‍ത്തയ്ക്ക് ശേഷം ഏറ്റവും കൂടുതലായി അയര്‍ലണ്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ സംഭവമായി വരദ്കറുടെ വിജയം.

Scroll To Top