Saturday December 03, 2016
Latest Updates

നഴ്‌സുമാരുടെ കൂടെ 12 മണിക്കൂര്‍ ജോലി ചെയ്യാമോ?മന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും അയര്‍ലണ്ടിലെ മാധ്യമങ്ങള്‍:ഒളിച്ചോടി വരെദ്കര്‍!

നഴ്‌സുമാരുടെ കൂടെ 12 മണിക്കൂര്‍ ജോലി ചെയ്യാമോ?മന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും അയര്‍ലണ്ടിലെ മാധ്യമങ്ങള്‍:ഒളിച്ചോടി വരെദ്കര്‍!

ഡബ്ലിന്‍:എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നഴ്‌സുമാരുടെ കൂടെ 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാമോ എന്ന ചോദ്യത്തിന് മുമ്പില്‍ നിന്നും ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ വീണ്ടും ഒളിച്ചോടി.

ആശുപത്രികളിലെ തിരക്ക് ദിനംതോറും കൂടി വരുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ പഴയ വെല്ലുവിളി മന്ത്രിയെ ഓര്‍മ്മിപ്പിച്ച .മാധ്യമപ്രവര്‍ത്തകരോട് ‘അവര്‍ നേരിട്ട് എന്നോട് ആവശ്യപ്പെട്ടില്ലല്ലോ.യൂണിയന്‍ നേതാക്കള്‍ പത്രങ്ങളിലൂടെ ആവശ്യപ്പെട്ടതല്ലേയുള്ളൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കൂടുതല്‍ സൗകര്യങ്ങളും കൂടുതല്‍ ഹോസ്പിറ്റല്‍ ബെഡ്ഡുകളും അനുവദിച്ചാല്‍ ആരോഗ്യമേഖലയിലെ ഉദ്പാദനക്ഷമത കുറഞ്ഞു പോകുമെന്ന മന്ത്രിയുടെ കണ്ടെത്തലിനോട് പ്രതീകരിച്ചാണ് നഴ്‌സുമാരുടെ ഒപ്പം 12 മണിക്കൂര്‍ ഷിഫ്റ്റ് ജോലി ചെയ്യാന്‍ മന്ത്രി തയാറാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

‘ആശുപത്രികളില്‍ തിരക്കാണെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങും.എക്‌സ് റേയും ടെസ്റ്റുകളുമൊക്കെ ഞൊടിയിട കൊണ്ട് ചെയ്ത് ജോലി തീര്‍ക്കാന്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് പ്രയത്‌നിക്കും.കൂടുതല്‍ ബെഡ് അനുവദിച്ചാല്‍ ഇത് നടക്കില്ല.നാല് ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്യാവുന്ന രോഗിയെ ഏഴു ദിവസം കിടത്താനും അവര്‍ തയാറാവും.ബ്ലാഞ്ചസ് ടൌണ്‍ ഉള്‍പ്പെടുന്ന ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുന്ന മന്ത്രി വരെദ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഫിനഗേല്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ആരോഗ്യവകുപ്പ് തന്നെ കൈകാര്യം ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് ഇന്ത്യന്‍ വംശജനായ മന്ത്രി വ്യക്തമാക്കി.

Scroll To Top