Wednesday September 20, 2017
Latest Updates

നഴ്‌സുമാര്‍ക്ക് താക്കീത് നല്‍കി ആരോഗ്യമന്ത്രി ,പ്രതിസന്ധിക്ക് സമരപരിപാടികള്‍ പരിഹാരമല്ലെന്ന് വരേദ്കര്‍ 

നഴ്‌സുമാര്‍ക്ക് താക്കീത് നല്‍കി ആരോഗ്യമന്ത്രി ,പ്രതിസന്ധിക്ക് സമരപരിപാടികള്‍ പരിഹാരമല്ലെന്ന് വരേദ്കര്‍ 

ഡബ്ലിന്‍:ആശുപത്രികളില്‍ നഴ്‌സുമാരെ അധികമായി നിയമിക്കുന്നത്‌കൊണ്ടു മാത്രം ട്രോളി ക്രൈസിസ് പരിഹരിക്കുവാന്‍ കഴിയില്ലെന്ന്,നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രിയുടെ താക്കീത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളിലെ രൂക്ഷമായ തിരക്കിന് മതിയായ പരിഹാരം ആവശ്യപ്പെട്ട് പരിമിതമായ പണിമുടക്കുകളിലേക്ക്(ഇന്ഡസ്ട്രിയല്‍ ആക്ഷന്‍) കടക്കാന്‍ വ്യാഴാഴ്ച മുതല്‍ ഐ എന്‍ എം ഒ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ താക്കീത്. 

ലിമറിക്കിലെയും ഡബ്ലിനിലെയും ഡ്രോഗഡയിലെയും പ്രധാന ആശുപത്രികളിലെ നൂറുകണക്കിന് രോഗികള്‍ കിടക്കകള്‍ ലഭിക്കാതെ ട്രോളികളില്‍ കഴിയേണ്ടി വരുന്ന സാഹചര്യത്തില്‍, ഒരു പണിമുടക്കിനെക്കുറിച്ചുള്ള സൂചനകള്‍ ഈ ആഴ്ചയുടെ ആദ്യം തന്നെ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ചില ആശുപത്രികളില്‍ പരിമിതികളുണ്ട് എന്ന് സമ്മതിക്കുമ്പോഴും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 869 നഴ്‌സുമാരും 600 ഡോക്ടര്‍മാരും ഉള്‍പ്പടെ 2000 അധിക ഫ്രണ്ടലൈന്‍ സ്റ്റാഫ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി. 

ഇപ്പോള്‍ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ആശുപത്രികളായ ഡ്രോഗഡയിലെ ഔവര്‍ലേഡി ലൂര്‍ദ് ഹോസ്പ്പിറ്റലില്‍ 157 അധിക ജീവനക്കാരെയും ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ 140 പേരേയും ഈ വര്‍ഷം അധികമായി നിയമിച്ചിട്ടുണ്ട് എന്ന് കണക്കുകളെ ഉദ്ധരിച്ച് മന്ത്രി സമര്‍ദ്ധിക്കുന്നു. കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുന്നതു കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ യൂണിയനുകളുമായി ഇത് സംബന്ധിച്ച കാര്യങ്ങളില്‍ യോജിപ്പില്‍ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

തിരക്ക് മൂലം ബുദ്ധിമുട്ടുന്ന ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അദ്ദേഹം സമ്മതിക്കുന്നുണ്ട്. വേതനങ്ങള്‍ പുനസ്ഥാപിക്കുന്നതും നികുതിയിളവുകളും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കുന്നതും, പരിശീലനത്തിലും വൈദ്യ വിദ്യാഭ്യാഭ്യാസത്തിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും നിയമനങ്ങളിലെ നിലവിലെ പ്രവണതകളെ മാറ്റി മറിക്കുമെന്നുമാണ് വിശ്വാസം. ശൈത്യത്തിനു മുമ്പ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ടാസ്‌ക്ക് ഫോഴ്‌സുകളെ തയ്യാറാക്കുമെന്നും, എന്നിരുന്നാലും അധിക കിടക്കകള്‍ക്കോ അധിക നിയമനങ്ങള്‍ക്കോ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയില്ല എന്നാണ് മന്ത്രിയുടെ അഭിപ്രായം 

Scroll To Top