Thursday February 23, 2017
Latest Updates

ട്രോളിയിലെ രോഗികള്‍:ചുമതല നിര്‍വഹിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി 

ട്രോളിയിലെ രോഗികള്‍:ചുമതല നിര്‍വഹിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി 

ഡബ്ലിന്‍:വിന്റര്‍ പടിവാതുക്കല്‍ എത്തി നില്‍ക്കവേ, ആശുപത്രികള്‍ തിരക്ക് മൂലം ബുദ്ധിമുട്ടുമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്റെ താക്കീത്. ഈ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞെന്ന് വരില്ലെന്ന് ഐ എന്‍ എം ഒ യുടെ നേതാവ് ലിയാം ഡോറന്‍ മുന്നറിയിപ്പ് നല്‍കി.

‘ട്രോളികളില്‍ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണത്തില്‍ എക്കാലത്തെയും ഉയര്‍ന്ന തിരക്കാണ് ഈ വേനല്‍ക്കാലത്ത് നേരിടേണ്ടി വന്നത്. ഇന്നലെ മാത്രം വാര്‍ഡുകളില്‍ കിടക്ക ലഭിക്കാത്ത 428 രോഗികളില്‍ വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ട്രോളികളില്‍ കഴിയുന്നുണ്ട്. അടുത്ത തിങ്കളാഴ്ച നടക്കാനിരിക്കുന്ന, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നോക്കുന്ന നഴ്‌സുമാരുടെ ദേശീയ യോഗത്തില്‍ ഒരു പണിമുടക്കിലെക്ക് പോകാനുള്ള തീരുമാനം ഉണ്ടായേക്കാം ‘എന്ന് ഡോറന്‍ പറയുന്നു. 

താന്‍ ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും എന്നാല്‍ നിലവിലുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക്ക് ഫോഴ്‌സ് പദ്ധതി നടപ്പാക്കാന്‍ അതാത് ആശുപത്രികളിലെ ചുമതലപ്പെട്ട വ്യക്തികള്‍ തയ്യാറാവണമെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പറയുന്നു. ഈ വിഷയത്തില്‍’സ്ഥാനം തെറിപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അയച്ചെന്നു പറയപ്പെടുന്ന ഈ മെയില്‍ ചോര്‍ന്നിരുന്നു. ഉത്തരവാദിത്വം ഉള്ള പ്രവര്‍ത്തനങ്ങളിലാണ് താന്‍ വിശ്വസിക്കുന്നതെന്നും, ഓരോരുത്തരും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു

Scroll To Top