Thursday December 08, 2016
Latest Updates

ഫിനഗേല്‍ നേതൃസ്ഥാനം;എന്‍ഡ കെന്നി മാറിയാല്‍ സാധ്യത വരേദ്കര്‍ക്ക്

ഫിനഗേല്‍ നേതൃസ്ഥാനം;എന്‍ഡ കെന്നി മാറിയാല്‍ സാധ്യത വരേദ്കര്‍ക്ക്

ഡബ്ലിന്‍: ഫിനഗേലിന്റെ നേതൃസ്ഥാനത്തു നിന്നും എന്‍ഡ കെന്നി മാറുകയാണെങ്കില്‍ സ്ഥാനമേറ്റെടുക്കാന്‍ ഏറ്റവും സാധ്യതയുള്ളത് താല്‍ക്കാലിക സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ക്ക്. കെന്നിക്കു ശേഷം ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ നേതാവ് വരേദകര്‍ ആണെന്നാണ് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/മില്‍വാഡ് ബ്രൗണ്‍ സര്‍വേ പറയുന്നത്.

28% ജനങ്ങളാണ് വരേദ്കറെ പിന്തുണയ്ക്കുന്നത്.പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും താല്‍ക്കാലിക കാര്‍ഷിക മന്ത്രിയുമായ സൈമണ്‍ കൊണ്‍വേക്ക് 15% പേരുടെ പിന്തുണയാണുള്ളത്.അതേസമയം ഫിന്‍ ഗേലിനുള്ളിലെ 38% പേരും നേതൃസ്ഥാനത്തേയ്ക്ക് യോഗ്യനായി കാണുന്നത് വരേദ്കറെത്തന്നെയാണ്.16% പേര്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും കൊണ്‍വേക്ക് പിന്തുണ നല്‍കുന്നത്.

കെന്നിയെക്കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്തെ 12% പേരാണ് അദ്ദേഹം നേതൃസ്ഥാനത്തു തുടരണമെന്ന് ആഗ്രഹിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇത് 27% ആണ്.

ഇപ്പോഴത്തെ താല്‍ക്കാലിക നീതികാര്യ വകുപ്പ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്ജറാള്‍ഡ് ഫിന്‍ ഗേല്‍ നേതാവാകണമെന്ന് 6% പൊതുജനങ്ങളും 27% പാര്‍ട്ടി അംഗങ്ങളും കരുതുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്.മാര്‍ച്ച് 21നും ഏപ്രില്‍ 1നും ഇടയിലായാണ് സര്‍വേ നടത്തിയത്.

ഏപ്രില്‍ 6നു നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷമാകും പാര്‍ട്ടി നേതൃസ്ഥാനം ആര് ഏറ്റെടുക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക

Scroll To Top