Tuesday December 06, 2016
Latest Updates

സമരഭീഷണി മുഴക്കിയ ജീവനക്കാര്‍ക്കെതിരെ മന്ത്രി വരേദ്കര്‍

സമരഭീഷണി മുഴക്കിയ ജീവനക്കാര്‍ക്കെതിരെ മന്ത്രി വരേദ്കര്‍

ഡബ്ലിന്‍:സമരം നടത്തുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കില്ലെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി സേവനം നിര്‍ത്തി സമരത്തിലേര്‍പ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും വരേദകര്‍ കൂട്ടിച്ചേര്‍ത്തു. ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യമുയര്‍ത്തി വിവിധ പൊതു, സ്വകാര്യ ജീവനക്കാരുടെ യൂണിയനുകള്‍ സമരം നടത്താനൊരുങ്ങവേയാണ് മന്ത്രിയുടെ പ്രകോപനപരമായ അഭിപ്രായ പ്രകടനം.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും, ദിവസവും 13 മില്ല്യണ്‍ യൂറോയോളം കടം വാങ്ങിയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും വരേദ്കര്‍ പറഞ്ഞു.ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കം ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.നഴ്സിംഗ് യൂണിയന്‍ ഇപ്പോള്‍ സമരവുമായി ബന്ധപ്പെട്ട ബാലറ്റ് നടത്തി വരികയാണ്.അധ്യാപകരുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ തുടരാനിരിക്കുന്നതേയുളളൂ.

ഗാര്‍ഡയ്ക്ക് കൂട്ടി നല്‍കാം എന്നു പറഞ്ഞ 40 മില്ല്യണ്‍ യൂറോ എങ്ങനെ കണ്ടെത്തും എന്ന ആലോചനയിലാണ് സര്‍ക്കാര്‍ എന്നും വരേദ്കര്‍ പറഞ്ഞു.

Scroll To Top